പെരുംകാളിയാട്ടം ട്രെയിലർ


എം എസ് നാസർ, ഉല്ലാസ് പന്തളം, അനഘ മധു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ കെ തിലക് സംവിധാനം ചെയ്യുന്ന ” പെരുംകാളിയാട്ടം ” എന്ന് ചിത്രത്തിന്റെ ട്രെയിലർ,എം സി മ്യൂസിക്ക് യൂട്യൂബ് ചാനലിലൂടെ റിലീസായി.
ജനുവരി പത്തൊമ്പതിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ അമൽ രാജ് ദേവ്, പുലിയനം പൗലോസ്,അകം അശോകൻ,
സിറാജ് കൊല്ലം, കോഴിക്കോട് നാരായണൻ നായർ,രാഘവൻ പുറക്കാട്,ശശി കുളപ്പുള്ളി,
ചന്ദ്രമോഹൻ, കൃഷ്ണൻ കലാഭവൻ, ഷാജി ദാമോദരൻ,എം എം പുറത്തൂർ, മാസ്റ്റർ ദേവകൃഷ്ണ,പൂജാ നിധീഷ്, സിന്ധു ജേക്കബ്,മോളി കണ്ണമാലി, പൊന്നു കുളപ്പുള്ളി, കോഴിക്കോട് ശാരദ,ബേബി ശിവദ തുടങ്ങിയവർ അഭിനയിക്കുന്നു.
കലാസാഗര ഫിലിംസിന്റെ ബാനറിൽ ഷാജി ദാമോദരൻ തിരക്കഥയുമെഴുതി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശെൽവരാജ് അറുമുഖൻ നിർവ്വഹിക്കുന്നു.
സുദർശൻ കോടത്ത് എഴുതിയ വരികൾക്ക് സതീഷ് ഭദ്ര സംഗീതം പകരുന്നു.ബിജിഎം-ശ്യാംധർമ്മൻ,
എഡിറ്റർ-അഭിലാഷ് വസന്തഗോപാലൻ, എക്സിക്യൂട്ടീവ്-പ്രൊഡ്യൂസർ-മുജീബ് റഹ്മാൻ ആങ്ങാട്ട്, സുന്ദരൻ അങ്കത്തിൽ,
റാഫി മൂലക്കൽ,റൂബി സാദത്ത്, ലൈൻ പ്രൊഡ്യൂസർ-സാദത്ത് താനൂർ,പ്രൊഡക്ഷൻ കൺട്രോളർ-ഷാജി പട്ടിക്കര,കല-ധനരാജ് താനൂർ,മേക്കപ്പ്-ഷിജി താനൂർ,
വസ്ത്രാലങ്കാരം-നിയാസ് പാരി,
സ്റ്റിൽസ്-അനിൽ പേരാമ്പ്ര, ശ്രീജിത്ത് കാൻഡിഡ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-വിനു രാഘവ്,ആക്ഷൻ- ബ്രൂസ് ലീ രാജേഷ്, നൃത്തം -സഹീർ അബ്ബാസ്,രേണുക സലാം,പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

spot_img

Related articles

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിച്ചു

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹൈക്കോടതിയിലെ ഹർജി പിൻവലിച്ചു. മൂവാറ്റുപുഴ സ്വദേശി ജുവൈസ് മുഹമ്മദ് നൽകിയ ഹർജിയാണ്...

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണ മരിച്ച നിലയില്‍

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണയെ (30) മരിച്ച നിലയില്‍ കണ്ടെത്തി.ഹെെദരാബാദില്‍ വെച്ചാണ് മരണം. ഹാസൻ സ്വദേശിനിയാണ്. കന്നഡ സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ...

സിനിമ നിര്‍മ്മാതാവ് മനു പത്മനാഭന്‍ നായര്‍ അന്തരിച്ചു

ഐടി വിദഗ്‌ധനും ചലച്ചിത്ര നിർമാതാവുമായ കോട്ടയം ആനിക്കാട് പാണ്ടിപ്പള്ളിൽ (ബിത്ര) പി.മനു (51) അന്തരിച്ചു. സംസ്കാരം പിന്നീട്. പത്മനാഭന്റെയും ജാൻവിഅമ്മയുടെയും മകനാണ്. വെ ള്ളം,...

എറണാകുളം ജനറല്‍ ആശുപത്രിക്ക് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ലൈസൻസ്; രാജ്യത്ത് ആദ്യം

എറണാകുളം ജനറല്‍ ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാകുന്നു.രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നത്.ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള...