വയനാട് ജില്ലയിലെ ആയുര്‍വ്വേദ സ്ഥാപനങ്ങളില്‍ ഒഴിവുള്ള ഫാര്‍മസിസ്റ്റ്, നഴ്സ് തസ്തികകളിലേക്ക്ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത ഫാര്‍മസിസ്റ്റ്: കേരള ഗവ. അംഗീകൃത ആയുര്‍വ്വേദ ഫാര്‍മസി കോഴ്സ് (ഒരു വര്‍ഷം)/ ബി.ഫാം. ആയുര്‍വ്വേദ നഴ്‌സ്: കേരള ഗവ. അംഗീകൃത നഴ്സിംഗ് കോഴ്സ് /ബി.എസ്.സി ആയുര്‍വ്വേദ നഴ്സിംഗ്. പ്രായപരിധി 40 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ കല്‍പ്പറ്റ എസ് പി ഓഫീസിന് സമീപം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ബില്‍ഡിംഗ് (ഒന്നാം നില) ല്‍ ഉള്ള ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ജനുവരി 29 ന് രാവിലെ 10.30 ന് കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോണ്‍ :04936 203906.