പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രവും ആലത്തൂര്‍ താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി ഇന്ന് (ഫെബ്രുവരി അഞ്ച്) രാവിലെ 10 ന് ആലത്തൂര്‍ മിനി സിവില്‍സ്റ്റേഷനിലെ താലൂക്ക് വ്യവസായ ഓഫീസില്‍ പി.എം.എഫ്.എം.ഇ താലൂക്ക് തല വായ്പ മേള സംഘടിപ്പിക്കുന്നു. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ഒരു ജില്ല ഒരു ഉത്പന്നം പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രിയുടെ ഭക്ഷ്യസംസ്‌കരണ സംരംഭങ്ങളുടെ രൂപീകരണ പദ്ധതി(പി.എം.എഫ്.എം.ഇ) മൂലധന നിക്ഷേപ പദ്ധതി ജില്ലയില്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ലോണ്‍ മേള സംഘടിപ്പിക്കുന്നത്.
പദ്ധതിയിലൂടെ നിലവില്‍ ഭക്ഷ്യസംസ്‌കരണ യൂണിറ്റ് നടത്തുന്നവര്‍ക്ക് വിപുലീകരണത്തിനും പുതിയ ഭക്ഷ്യസംസ്‌കരണ യൂണിറ്റ് ആരംഭിക്കുന്നവര്‍ക്കും 35 ശതമാനം സബ്ഡിയോടെ വായ്പ ലഭ്യമാക്കുന്നു. താത്പര്യമുള്ള സംരംഭകര്‍ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, ക്വട്ടേഷന്‍ സഹിതം അഞ്ചിന് ആലത്തൂര്‍ മിനി സിവില്‍ സ്റ്റേഷനിലെ താലൂക്ക് വ്യവസായ ഓഫീസില്‍ എത്തണം. മേളയില്‍ വിവിധ ബാങ്ക് പ്രതിനിധികള്‍, ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഫോണ്‍: 9446118554.