കൊച്ചി സിറ്റി ഫോലീസ് യൂണിറ്റിലെ മട്ടാഞ്ചേരി പള്ളുരുത്തി, മരട്, പനങ്ങാട് എന്നീ പോലീസ് സ്റ്റേഷനുകളുടെ പരിസരത്തും പരിധിയിലുമായി അവകാശികള്‍ ഇല്ലാതെ സൂക്ഷിച്ചു വരുന്ന 11 വാഹനങ്ങള്‍ എംഎസ്ടിസി ലിമിറ്റിഡ് എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ വെബ്സെറ്റ് ആയ www.mstcecommerce.com മുഖേന ഡിസംബര്‍ 27 ന് ലേലം ചെയ്യും. ലേല തീയതിക്കു തൊട്ടുമുന്‍പുള്ള പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസ് സമയത്ത് രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ ബന്ധപ്പെട്ട സ്റ്റേഷന് ഹൗസ് ഓഫീസറുടെ അനുമതിയോടെ വാഹനങ്ങള്‍ പരിശോധിക്കാം.