ന്യുമോണിയ ബാധയെ തുടര്‍ന്ന് റോമിലെ ജമേലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില ഗുരുതരമായി തുടരുന്നു.രണ്ടു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച പാപ്പായുടെ ആരോഗ്യാവസ്ഥ സങ്കീര്‍ണമാണെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചിരുന്നു. ഇതോടെ വിശ്വാസ സമൂഹം ആശങ്കയിലും പ്രാര്‍ത്ഥനയിലുമാണ്മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ അദ്ദേഹത്തിന്റെ ആശുപത്രി വാസം ഏറെ സങ്കീര്‍ണമാണെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഫ്രാൻസിസ് മാർപാപ്പയ്ക്കുവേണ്ടി പ്രാർഥിക്കണമെന്നാവശ്യപ്പെട്ട് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിൻ്റെ സർക്കുലർ പുറത്തിറങ്ങി”നമുക്കു ലഭിച്ചുകൊണ്ടിരിക്കുന്ന വിവരമനുസരിച്ചു, ന്യുമോണിയ ബാധിത നായി റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്‌ഥിതി ആശങ്കാജനകമാണ്. അതിനാൽ, പരിശുദ്ധ പിതാവിനുവേണ്ടി പ്രത്യേകം പ്രാർഥിക്കാൻ സീറോ മലബാർസഭയിലെ എല്ലാവരോടും അഭ്യർഥിക്കുന്നു. നമ്മുടെ ദൈവാലയങ്ങളിലും സ്ഥാപനങ്ങളിലും വിശുദ്ധ കുർബാനയർപ്പണത്തിൻ്റെയും മറ്റു പ്രാർഥനകളുടെയും അവസരങ്ങളിലും ഭവനങ്ങളിലെ വൈകുന്നേരമുള്ള പ്രാർഥനകളിലും പരിശുദ്ധ പിതാവിനെ ആശുപത്രി വിടുന്നതുവരെ പ്രത്യേകമായി ഓർക്കേണ്ടതാണ്. ദൈവത്തിൻ്റെ സ്നേഹമാർന്ന പരിപാലനയിൽ ഫ്രാൻസിസ് മാർപാപ്പയെ നമുക്കു സമർപ്പിക്കാം. നമ്മുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിൻ്റെയും മാർ തോമാശ്ലീഹയുടെയും നമ്മുടെ സഭയിലെ വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും മാധ്യസ്‌ഥ്യം അപേക്ഷിക്കുകയും ചെയ്യാം” എന്ന് അദ്ദേഹം വിശ്വാസികൾക്ക് ആഹ്വാനം നൽകി