പ്രജ്വൽ രേവണ്ണ യാത്ര റദ്ദാക്കി

പ്രജ്വൽ രേവണ്ണ ഇന്നലെ അർധരാത്രിയോടെ വിദേശത്ത് നിന്നും തിരിച്ചെത്തിയേക്കുമെന്ന് സൂചന ഉണ്ടായിരുന്നുവെങ്കിലും യാത്ര റദ്ദാക്കി.

അവസാന നിമിഷമായിരുന്നു യാത്ര ക്യാസൽ ചെയ്തത്.

ലുഫ്താൻസ വിമാനത്തിൽ രാത്രി 12.30 ഓടെ ബെംഗളൂരുവിൽ എത്തുന്ന യാത്രാ ടിക്കറ്റാണു റദ്ദാക്കിയത്.

ഈ ടിക്കറ്റ് ഏപ്രിൽ 26ന് ജർമനിയിലേക്കു പോയപ്പോൾ തന്നെ എടുത്തതായിരുന്നു.

പ്രജ്വലിനെ വിമാനത്താവളത്തിൽ വെച്ച് തന്നെ കസ്റ്റഡിയിൽ എടുക്കും എന്ന പ്രഖ്യാപനങ്ങളൊന്നും നടന്നില്ല.

പ്രജ്വലിനെതിരെ 3 ലൈംഗികകേസുകൾ നിലവിലുണ്ട്.

രണ്ടു പ്രാവശ്യം നോട്ടീസ് നൽകിയെങ്കിലും കീഴടങ്ങിയിരുന്നില്ല.

അതിനാൽ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കിയിരുന്നു.

Leave a Reply

spot_img

Related articles

പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം തകർത്ത് മോഷണം: പ്രതി പിടിയിൽ

ആലപ്പുഴ ബീച്ചിൽ നഗരസഭ പണിത പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം ഉദ്ഘാടനത്തിന് മുമ്പ് തകർത്ത് മോഷണം നടത്തിയ പ്രതി പൊലീസ് പിടിയിൽ. തിരുവനന്തപുരം വള്ളക്കടവ് കൊച്ചുതോപ്പിൽ ടി...

യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

കൊല്ലം പുത്തൂര്‍ വല്ലഭന്‍കരയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു.എസ്‌എന്‍ പുരം സ്വദേശിനിയായ ശാരുവാണ് കൊല്ലപ്പെട്ടത്. യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ലാലുമോന്‍ ആത്മഹത്യ ചെയ്തു....

കഞ്ചാവുമായി യുവാവ് പിടിയിൽ

കായംകുളം വള്ളികുന്നത്ത് ഏഴ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.കാഞ്ഞിരംത്തുമൂട് മേലാത്തറ കോളനിയിൽ കഞ്ചാവ് വിൽപ്പന നടത്തിയ വള്ളികുന്നം കടുവിനാൽ സുമേഷ് ഭവനത്തിൽ സുമേഷ്കുമാറിനെ(47) ആണ്...

ആലുവയിൽ ജിം ട്രെയിനർ വെട്ടേറ്റ് മരിച്ചു

ആലുവയിൽ ജിം ട്രെയിനറെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചുണങ്ങംവേലി കെ പി ജിമ്മിലെ ട്രെയിനർ സാബിത്ത് (35) ആണ് കൊല്ലപ്പെട്ടത്. വി കെ സി...