അച്ഛനില്ലാതെ ഇല്ലാതെ 11 വർഷം കടന്നു പോയെന്നും അച്ഛൻ ഈ ലോകം വിട്ടു പോയത് യാഥാർത്ഥ്യമായി തോന്നുന്നില്ല എന്നും പ്രിയങ്ക ചോപ്ര.
അച്ഛൻ അശോക് ചോപ്രയുടെ ചരമവാർഷിക ദിനത്തിൽ പ്രിയങ്ക ചോപ്ര ഒരു റീലിനൊപ്പമുള്ള വികാരനിർഭരമായ കുറിപ്പ് പങ്കുവെച്ചു.
വേദിയിൽ അശോക് ചോപ്ര സാവൻ കെ മഹിനേ മേ എന്ന് പാടുന്നതോടെയാണ് റീൽ ആരംഭിക്കുന്നത്.
വളർന്നുവരുന്ന കാലഘട്ടത്തിലുള്ള പ്രിയങ്കയുടെ പിതാവിനോടും കുടുംബത്തോടും ഒപ്പമുള്ള ഫോട്ടോകൾ റീലിൽ കാണാം.
റീൽ പങ്കിട്ടുകൊണ്ട് പ്രിയങ്ക ചോപ്ര എഴുതി, “താങ്കൾ ഇപ്പോഴും ഞങ്ങളുടെ ഏറ്റവും തിളക്കമുള്ള അച്ഛനാണ്. 11 വർഷം താങ്കളില്ലാതെ, അത് ഇപ്പോഴും യാഥാർത്ഥ്യമായി തോന്നുന്നില്ല. ഇന്നും ദിവസവും അച്ചനെ കുറിച്ച് ചിന്തിക്കുന്നു. ഞാൻ അച്ഛനെ സ്നേഹിക്കുന്നു.”