കോട്ടയം: വിൽപനനികുതി കുടിശികയിനത്തിൽ 32.08 ലക്ഷം രൂപയും പലിശയും അനുബന്ധ ചെലവുകളും ഈടാക്കാനായി വെച്ചൂർ വില്ലേജിൽ സർവേ നം. 313/2 ൽ തണ്ടപ്പേർ നമ്പർ നം 17777ൽപ്പെട്ട 0.90 ആർ വസ്തുവും വെച്ചൂർ വില്ലേജിൽ സർവേ നം. 313/2 ൽ തണ്ടപ്പേർ നമ്പർ നം. 17778 ൽപ്പെട്ട 0.90 ആർ വസ്തുവും അതിലിരിപ്പു ചമയങ്ങളും ഫെബ്രുവരി 27 ന് രാവിലെ 11 ന് വെച്ചൂർ വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്യുമെന്ന് വൈക്കം തഹസീൽദാർ അറിയിച്ചു.