പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.
ഇന്നോ നാളെയോ വയനാട്ടിലേക്ക് തിരിക്കും, പ്രിയങ്ക ഗാന്ധിയും ഒപ്പം ഉണ്ടായേക്കും.
രാഹുല്‍ ഗാന്ധി പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്മായും സംസാരിച്ചു. വയനാട്ടിലേക്ക് കരസേന ഇതിനോടകം തിരിച്ചിട്ടുണ്ട്.
44 അംഗ ടീമാണ് തിരിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വയനാട് മേപ്പാടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കേന്ദ്രമന്ത്രിമാരുമായി സംസാരിക്കുമെന്നും വയനാടിന് സാധ്യമായ എല്ലാ സഹായങ്ങളുമെത്തിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയും ജില്ലാ കളക്ടറുമായും ഫോണില്‍ സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഊർജ്ജിതമായ രക്ഷപ്രവർത്തനം നടക്കുന്നുണ്ടെന്ന് അവർ അറിയിച്ചതായി അദ്ദേഹം പറഞ്ഞു.