പെരുമ്പാവൂരിലെ അനാശാസ്യകേന്ദ്രത്തില്‍ നടതതിയ റെയ്ഡില്‍ നടത്തിപ്പുകാരൻ ഉള്‍പ്പടെ മൂന്നു പേർ അറസ്റ്റില്‍.നടത്തിപ്പുകാരനായ ബി.ഒ.സി റോഡില്‍ പുത്തുക്കാടൻ വീട്ടില്‍ പരീത് (69), സഹായികളായ മൂർഷിദാബാദ് മദൻ പൂരില്‍ ഇമ്രാൻ സേഖ് (30), ബിലാസ്പൂരില്‍ ഇനാമുള്‍സേഖ് (32) എന്നിവരെയാണ് പെരുമ്ബാവൂർ പോലീസ് പിടികൂടിയത്. ബംഗാള്‍ സ്വദേശിനികളായ യുവതികളായിരുന്നു ഇരകള്‍. ബിഒസി റസിഡൻഷ്യല്‍ ഏരിയയിലെ വീട്ടില്‍ പരീത് അനാശാസ്യകേന്ദ്രം നടത്തി വരികയായിരുന്നു.ഇതു സംബന്ധിച്ച് നാട്ടുകാരുടെ പരാതിയും ലഭിച്ചിരുന്നു. ഇൻസ്പെക്ടർ ടി.എം സൂഫിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്. കഴിഞ്ഞയാഴ്ച പെരുമ്പാവൂർ കാളച്ചന്ത ഭാഗത്ത് അനാശാസ്യകേന്ദ്രം പിടികൂടി മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു’.