ഇംഗ്ലീഷ് ഇഡിയംസ് അറിയാം-8

ഒരു പ്രത്യേക ദിവസത്തെയോ ഓർമ്മദിവസത്തെയോ പ്രധാനപ്പെട്ട ദിവസത്തെയോ സൂചിപ്പിക്കാനാണ് Red Letter Day എന്ന ശൈലി ഉപയോഗിക്കുന്നത്. ആ ദിനം പിറന്നാൾ ദിവസമോ വാർഷികദിനമോ എന്തുമാകാം. Red Letter Day ഒരു വിശേഷപ്പെട്ട ദിവസമാണ്.

Tomorrow is her red letter day. She always celebrates it with a big party.

അർത്ഥം – നാളെ അവൾക്ക് ഒരു പ്രധാനപ്പെട്ട ദിവസമാണ്. അവൾ അത് ഒരു വലിയ പാർട്ടി നടത്തിയാണ് എപ്പോഴും ആഘോഷിക്കാറുള്ളത്.

ഈ ദിവസത്തെ സ്മരണീയ ദിവസം, ചുവന്നക്ഷരം കൊണ്ട് രേഖപ്പെടുത്തിയ ദിവസം എന്നൊക്കെ പറയാം. 1490-ൽ അച്ചടിച്ച ദ ബുക്ക് ഓഫ് എനെസോഡിലാണ് ആദ്യമായി ഈ ശൈലി ഉപയോഗിച്ചതെന്ന് കരുതുന്നു. ആ ബുക്കിൽ ഇങ്ങനെ പറയുന്നു. “ഞങ്ങൾ ഞങ്ങളുടെ കലണ്ടറിൽ പ്രാധാന്യം കൂടുതലുള്ളതിനെ ചുവന്ന അക്ഷരത്തിൽ രേഖപ്പെടുത്തുന്നു.”

പണ്ടത്തെ കലണ്ടറുകളിൽ പ്രധാന ദിവസങ്ങൾ ചുവന്ന അക്ഷരത്തിലാണ് രേഖപ്പെടുത്തിയിരുന്നത്. ശ്രദ്ധിക്കപ്പെടാനാണ് ഇങ്ങനെ ചെയ്തിരുന്നത്. റോമാക്കാരുടെ കലണ്ടറിൽ നിന്നാണ് ഈ ശൈലിയുടെ ഉത്ഭവമെന്നും കരുതുന്നു.

The day I first set foot in America was a red letter day for me.

അർത്ഥം – അമേരിക്കയിൽ ആദ്യമായി കാലെടുത്തു വെച്ച ദിവസം എനിക്ക് വളരെ പ്രധാനപ്പെട്ട ദിവസമാണ്.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...