ഇറാ ഖാന്റെ വിവാഹ റിസപ്ഷനിൽ ഹേമമാലിനിക്ക് രേഖയുടെ സ്നേഹ ചുംബനം

ഇറാ ഖാന്റെ വിവാഹ റിസപ്ഷനിൽ പ്രിയ സുഹൃത്ത് ഹേമമാലിനിയെ രേഖ ചുംബിച്ചു.

കഴിഞ്ഞ ദിവസം ആമിർ ഖാന്റെ മകൾ ഇറയുടെ വിവാഹ സൽക്കാരത്തിൽ പാപ്പരാസികൾക്ക് വേണ്ടി പോസ് ചെയ്യുകയായിരുന്നു മുതിർന്ന അഭിനേതാക്കളായ രേഖയും ഹേമമാലിനിയും. ചിത്രങ്ങൾക്ക് പോസ് ചെയ്യുന്നതിനിടെ ഹേമമാലിനിയുടെ പ്രിയ സുഹൃത്തായ രേഖ, ഹേമമാലിനിയുടെ കവിളിൽ ചുംബിച്ചു. പരിപാടിക്കായി, രേഖ ഗംഭീരമായ പിങ്ക് നിറത്തിലുള്ള സാരിയും ഭാരമേറിയ ആഭരണങ്ങളും അണിഞ്ഞപ്പോൾ ഹേമ മാലിനി പാസ്റ്റൽ സാരിയിൽ ലളിതമായി വേഷമണിഞ്ഞു. റിസപ്ഷനിൽ നടി സൈറ ബാനുവിനൊപ്പം ഇരുവരും പോസ് ചെയ്തു. സൈറ ബാനു പതിവുപോലെ നീല സൽവാറിൽ സുന്ദരിയായി.

കോഫി വിത്ത് കരൺ സീസൺ 8 ലെ ഏറ്റവും പുതിയ എപ്പിസോഡിൽ, അതിഥികളായി വന്നത് സീനത്ത് അമനും നീതു കപൂറും ആയിരുന്നു. ഹേമമാലിനിയും രേഖയും ഉൾപ്പെടെയുള്ള ചില സമകാലികരെക്കുറിച്ച് അവർ വാതോരാതെ സംസാരിച്ചു. നീതു കപൂറിന്റെ അടുത്ത സുഹൃത്താണ് രേഖ. നീതുവിന് രേഖയെക്കുറിച്ച് നല്ല വാക്കുകൾ മാത്രമേ പറയാൻ ഉണ്ടായിരുന്നുള്ളൂ. അവർ എങ്ങനെയാണ് സുഹൃത്തുക്കളായത് എന്ന് ചോദിച്ചപ്പോൾ നീതു കപൂർ പറഞ്ഞു, “അത് എങ്ങനെ ആരംഭിച്ചുവെന്ന് എനിക്കറിയില്ല. അവൾ വളരെ സൗഹൃദപരമായ ഒരു വ്യക്തി ആയിരുന്നു. അവൾ വളരെ തമാശക്കാരിയായിരുന്നു. അവൾ ഒരുപാട് മിമിക്രി ചെയ്യുമായിരുന്നു.” ഇതിനോട് സീനത്ത് അമൻ കൂട്ടിച്ചേർത്തു, “അവൾ [രേഖ] എന്റെ വീട്ടിലും വന്നിട്ടുണ്ട്.”

കുറച്ച് മാസങ്ങൾക്ക് മുമ്പ്, ഹേമമാലിനിയുടെ 75-ാം ജന്മദിന ആഘോഷത്തിൽ ക്യാ ഖൂബ് ലഗ്തി ഹോ എന്ന ഗാനത്തിന് രേഖ നൃത്തം ചെയ്തിരുന്നു.

Leave a Reply

spot_img

Related articles

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിച്ചു

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹൈക്കോടതിയിലെ ഹർജി പിൻവലിച്ചു. മൂവാറ്റുപുഴ സ്വദേശി ജുവൈസ് മുഹമ്മദ് നൽകിയ ഹർജിയാണ്...

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണ മരിച്ച നിലയില്‍

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണയെ (30) മരിച്ച നിലയില്‍ കണ്ടെത്തി.ഹെെദരാബാദില്‍ വെച്ചാണ് മരണം. ഹാസൻ സ്വദേശിനിയാണ്. കന്നഡ സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ...

സിനിമ നിര്‍മ്മാതാവ് മനു പത്മനാഭന്‍ നായര്‍ അന്തരിച്ചു

ഐടി വിദഗ്‌ധനും ചലച്ചിത്ര നിർമാതാവുമായ കോട്ടയം ആനിക്കാട് പാണ്ടിപ്പള്ളിൽ (ബിത്ര) പി.മനു (51) അന്തരിച്ചു. സംസ്കാരം പിന്നീട്. പത്മനാഭന്റെയും ജാൻവിഅമ്മയുടെയും മകനാണ്. വെ ള്ളം,...

എറണാകുളം ജനറല്‍ ആശുപത്രിക്ക് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ലൈസൻസ്; രാജ്യത്ത് ആദ്യം

എറണാകുളം ജനറല്‍ ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാകുന്നു.രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നത്.ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള...