ഇസ്രയേലിൽ മലയാളി വെടിയേറ്റു മരിച്ച സംഭവം; ‘ഗബ്രിയേലിനെ കൈയിൽ പിടിച്ച് എഴുന്നേൽപ്പിക്കുന്നതായി ഓർമ്മയുണ്ട്’; ഒപ്പമുണ്ടായിരുന്ന ബന്ധു

ജോർദ്ദാനിൽ നിന്ന് ഇസ്രായേലിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ മലയാളി വെടിയേറ്റു മരിച്ചു. തിരുവനന്തപുരം തുമ്പ സ്വദേശിയായ ഗബ്രിയേൽ തോമസാണ് ജോർദ്ദാൻ പട്ടാളത്തിൻ്റെ വെടിയേറ്റ് മരിച്ചത്. കാലിൽ വെടിയേറ്റ ഒപ്പമുണ്ടായിരുന്ന ബന്ധു എഡിസൺ നാട്ടിൽ തിരിച്ചെത്തി. ഗബ്രിയേലിൻ്റെ മൃതദേഹം വിട്ടു കിട്ടണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.ഇസ്രായേൽ-ജോർദാൻ അതിർത്തിയിൽ വെച്ചാണ് വെടിയേറ്റതെന്ന് മേനംകുളം സ്വദേശി എഡിസൺ ചാൾസ് ട്വന്റിഫോറിനോട്. അവസാനമായി ഗബ്രിയേലിനെ കൈയിൽ പിടിച്ച് എഴുന്നേൽപ്പിക്കുന്നതായി ഓർമ്മയുണ്ട്. കണ്ണുതുറക്കുന്പോൾ ഒപ്പം ഗബ്രിയൽ ഇല്ലായിരുന്നു. ബിജു എന്ന ഏജന്റ് മുഖാന്തരമാണ് ജോർദാനിലേക്ക് പോയതെന്നും എഡിസൺ ചാൾസ് പറഞ്ഞു. ഭാര്യ സഹോദരനാണ് ഗബ്രിയേൽ.കണ്ണുതുറക്കുന്നത് ജോർദാൻ ക്യാമ്പിലാണ്. അപ്പോൾ കൂടെ ഗബ്രിയൽ ഇല്ലായിരുന്നു. ബിജു എന്ന ഏജന്റ് മുഖാന്തരമാണ് ജോർദാനിലേക്ക് പോയതെന്നും എഡിസൺ ചാൾസ് പറഞ്ഞു. ഒന്നരലക്ഷം രൂപ വിസയ്ക്കായി നൽകിയിരുന്നു.മൂന്നര ലക്ഷം രൂപ ശമ്പളം വാഗ്ദാനം ചെയ്തിരുന്നു. ജോർദാനിൽ എത്തിയതിനുശേഷം ഇസ്രയിലേക്ക് പോകാം എന്നായിരുന്നു ബിജു പറഞ്ഞിരുന്നതെന്ന് എഡിസൺ പറയുന്നു. ജോർദാനിൽ നാലുദിവസം താമസിച്ചിരുന്നുവെന്ന് എഡിസൺ പറ‍ഞ്ഞു.

Leave a Reply

spot_img

Related articles

2025-26 അക്കാദമിക് വർഷത്തിൽ 11,682 എം.ബി.ബി.എസ് സീറ്റുകൾക്കും 8,967 പി.ജി സീറ്റുകൾക്കും കേന്ദ്ര സർക്കാർ അനുമതി

2025-26 അക്കാദമിക് വർഷത്തിൽ 11,682 എം.ബി.ബി.എസ് സീറ്റുകൾക്കും 8,967 പി.ജി (പോസ്റ്റ് ഗ്രാജുവേറ്റ്) സീറ്റുകൾക്കും കേന്ദ്ര സർക്കാർ അനുമതി നൽകി.രാജ്യത്തുടനീളം 43 പുതിയ മെഡിക്കൽ...

സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയും പവന് 520 രൂപ കൂടി 1,19,080 രൂപയുമാണ് ഇന്നത്തെ വില....

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...