ട്രെയിനിൽ തീപിടിച്ചെന്ന അഭ്യൂഹം; ട്രാക്കിലേക്ക് എടുത്ത് ചാടിയ യാത്രക്കാരെ എതിരെ വന്ന ട്രെയിൻ ഇടിച്ചു, മഹാരാഷ്ട്രയിൽ 8 മരണം

മഹാരാഷ്ട്ര ജൽഗാവ് ജില്ലയിലെ പച്ചോറ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ തീപിടിത്തമുണ്ടായെന്ന അഭ്യൂഹം കേട്ട് പുഷ്പക് എക്സ്പ്രസിൽ നിന്ന് ചാടിയ 8 യാത്രക്കാർക്ക് ദാരുണാന്ത്യം. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ B4 കോച്ചിൽ തീപ്പൊരി കണ്ട യാത്രക്കാർ പിന്നാലെ ചങ്ങല വലിക്കുകയായിരുന്നു.ട്രെയിനിൽ നിന്ന് ചാടിയ ശേഷം ഇവരിൽ കുറച്ചുപേർ തൊട്ടടുത്ത ട്രാക്കിൽ വീണു, അതേസമയം കടന്നുപോവുകയായിരുന്ന കർണാടക എക്‌സ്പ്രസ് യാത്രക്കാരെ ഇടിക്കുകയായിരുന്നു. വിവരമറിഞ്ഞ് അധികൃതർ അടിയന്തര സഹായത്തിനായി സ്ഥലത്തെത്തി. അപകടത്തിൽപ്പെട്ടവരുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത. വ്യാജ മുന്നറിയിപ്പ് നൽകിയവരെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

spot_img

Related articles

മഹാരാഷ്ട്രയില്‍ ജല്‍ഗാവില്‍ തീവണ്ടിയിൽ നിന്ന് എടുത്തുചാടിയ 11 യാത്രക്കാര്‍ക്ക് ദാരുണാന്ത്യം

മഹാരാഷ്ട്രയിലെ ജല്‍ഗാവിലാണ് അപകടം. സമീപത്തെ ട്രാക്കിലൂടെ വന്ന ട്രെയിന്‍ ഇടിച്ചാണ് 11 പേരും മരിച്ചത്. പത്തോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.ഇവര്‍ സഞ്ചരിച്ച പുഷ്പക്...

ബിജെപിയെ ഞെട്ടിച്ച് നിതീഷ് കുമാറിന്റെ നീക്കം, ജെഡിയു മണിപ്പൂര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു

മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് തിരിച്ചടി. എന്‍. ബിരേന്‍ സിങ് നയിക്കുന്ന ബിജെപി സര്‍ക്കാരിനുള്ള പിന്തുണ സഖ്യകക്ഷിയായ ജെഡിയു പിന്‍വലിച്ചു. നിതീഷ് കുമാര്‍ അധ്യക്ഷനായ ജെഡിയുവിന്...

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിലൂടെ ഗ്രാമീണ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്

2024-25ലെ ബജറ്റിൽ ആയിരം കോടി രൂപയാണ് തദ്ദേശ റോഡ് പുനരുദ്ധാരണത്തിനായി വകയിരുത്തിയത്. ഇതിൽ 840 കോടിയുടെ പദ്ധതിക്കാണ് ഒരുമിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ്...

പ്ലസ് വണ്‍ വിദ്യാ‍ത്ഥി അധ്യാപകനെതിരെ ഭീഷണി മുഴക്കിയ സംഭവത്തില്‍ വിശദീകരണവുമായി ആനക്കര സ്‌കൂള്‍ പ്രിൻസിപ്പല്‍ അനില്‍കുമാർ

മന്ത്രിയുടെ നിർദ്ദേശപ്രകാരം ഹയർ സെക്കണ്ടറി ജോയിൻ്റ് ഡയറക്ടറും ബാലാവകാശ കമ്മീഷനും വിശദീകരണം തേടിയപ്പോഴാണ് പ്രിൻസിപ്പല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചത്. കുട്ടിക്ക് കൗണ്‍സിലിങ് അടക്കം നല്‍കാൻ...