മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ ഓഫീസിലേക്ക് ടെക്‌നിക്കൽ എക്‌സ്‌പെർട്ട് (അഗ്രികൾച്ചർ) തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.ഒരു ഒഴിവാണുളളത്. സംസ്ഥാന മണ്ണ് സംരക്ഷണ വകുപ്പ്, സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് എന്നിവയിൽ 59300-120900 (പുതിയത്) എന്ന ശമ്പള സ്‌കെയിലിൽ അസിസ്റ്റന്റ് ഡയറക്ടർ/സമാന തസ്തികയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് അന്യത്ര സേവന വ്യവസ്ഥയിൽ അപേക്ഷിക്കാം. നീർത്തടാധിഷ്ഠിത പ്ലാനിംഗിൽ ചുരുങ്ങിയത് 5 വർഷത്തെ സജീവ പ്രവർത്തന പരിചയം ഉളള അപേക്ഷകർക്ക് മുൻഗണന ലഭിക്കും.
പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാൻ താത്പര്യമുളള ഉദ്യോഗസ്ഥർ കേരള സർവ്വീസ് റൂൾസ് പാർട്ട് I, റൂൾ 144 പ്രകാമുളള പത്രിക, വകുപ്പ് തലവൻ നൽകുന്ന നൊ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്, ബയോഡാറ്റ എന്നിവ സഹിതം മാതൃസ്ഥാപനം മുഖാന്തിരം അപേക്ഷിക്കണം. അപേക്ഷകൾ മാർച്ച് 10ന് വൈകിട്ട് 5 ന് മുമ്പായി ലഭിക്കത്തക്ക വിധത്തിൽ ‘മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, 3 –ാം നില, റവന്യൂ കോംപ്ലക്‌സ്, പബ്ലിക് ഓഫീസ്, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-695033’ എന്ന വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471-2313385, ടോൾ ഫ്രീ നമ്പർ 1800 425 1004 എന്ന നമ്പറുകളിൽ ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ പകൽ 10 മുതൽ വൈകിട്ട് 5 വരെ ബന്ധപ്പെടാം. വിശദ വിവരങ്ങൾക്ക് www.nregs.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കാം.
