പ്രശസ്തസംവിധായകൻ ഷാജി കൈലാസിന്റെയും നടി ആനിയുടെയും മകൻ റുഷിൻ ഷാജി കൈലാസ് ആദ്യമായി നായകനാവുന്ന പുതിയ ചിത്രം തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു.
ഈ ദമ്പതിമാരുടെ മൂത്ത മകൻ ജഗൻ ഷാജി കൈലാസ് സംവിധായകനായി അരങ്ങേറ്റം കുറിച്ചു കഴിഞ്ഞിരിക്കുന്നു. സിജുവിൽസൻ നായകനായ തൻ്റെ ചിത്രം പൂർത്തിയാക്കി പ്രദർശനത്തിനു തയ്യാറെടുക്കുകയാണ്. അതിനോടൊപ്പം തന്നെ ഇളയ സഹോദരനും ഈ രംഗത്തേക്കു കടന്നു വരുന്നത്.
ഫൈനൽസ് എന്ന സിനിമക്ക് ശേഷം പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവർദ്ധനാണ് ഈ ചിത്രം നിർമ്മിക്കുന്നത്-.
മൂന്നു ബിഗ് ബഡ്ജറ്റ് സിനിമകളാണ് തുടർന്ന് പ്രജീവം മൂവീസ് നിർമ്മിക്കുന്നത്. ആ ചിത്രങ്ങളുടെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
പ്ലസ്ടു, ബോബി, കാക്കിപ്പട എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഷെബി ചൗഘട്ടാണ് സംവിധാനം ചെയ്യുന്നത്. സംവിധായകന്റെ കഥയ്ക്ക് വി ആർ ബാലഗോപാൽ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു.
.രജീഷ് രാമൻ ക്യാമറയും അഭിലാഷ് ബാലചന്ദ്രൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം -സാബുറാം.
ഹരിനാരായണൻ്റെ വരികൾക്ക് മെജോ ജോസഫ് സംഗീതം പകർന്നിരിക്കുന്നു.
വിനീത് ശ്രീനിവാസൻ, അഫ്സൽ എന്നിവരാണ് ഗായകർ.
അബു സലിം ഈ ചിത്രത്തിൽ സുകുമാരക്കുറുപ്പ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ജോണിആന്റണി,സൂര്യകൃഷ് ,ഇനിയ, ടിനിടോം, ശ്രീജിത്ത് രവി, സുജിത് ശങ്കർ, ദിനേശ് പണിക്കർ തുടങ്ങി ഒട്ടേറെ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
‘പ്രൊഡക്ഷൻ എക്സിക്കുട്ടിവ് -ഹരി കാട്ടാക്കട .
പ്രൊഡക്ഷൻ കൺട്രോളർ- മുരുകൻ.എസ്.
വാഴൂർ ജോസ്.