കാന്‍ ഫിലിം ഫെസ്റ്റിവലിലെ 2024ലെ പിയര്‍ ആഞ്ജിനൊ ട്രിബ്യൂട്ട് പുരസ്‌കാരം പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്.
രാജ്യാന്തര തലത്തില്‍ പ്രഗത്ഭരായ ഛായാഗ്രാഹകര്‍ക്ക് നല്‍കിവരുന്ന പുരസ്‌കാരമാണിത്. ഈ അവാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് സന്തോഷ് ശിവന്‍.
അസാധാരണമായ മികവും അതിശയകരമായ കരിയറും പരിഗണിച്ചാണ് അവാര്‍ഡിന് തെരഞ്ഞെടുത്തതെന്ന് പുരസ്‌കാര സമിതി അറിയിച്ചു. മെയ് 24ന് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
ഫിലിപ്പ് റൂസ്ലോ, വില്‍മോസ് സിഗ്മോണ്ട്, റോജര്‍ ഡീക്കിന്‍സ്, പീറ്റര്‍ സുഷിറ്റ്‌സ്‌കി, ക്രിസ്റ്റഫര്‍ ഡോയല്‍, എഡ്വേര്‍ഡ് ലാച്ച്‌മാന്‍, ബ്രൂണോ ഡെല്‍ബോണല്‍, ആഗ്‌നസ് ഗൊദാര്‍ദ്, ഡാരിയസ് ഖോന്‍ജി, ബാരി അക്രോയിഡ് എന്നീ പ്രമുഖ ഛായാഗ്രാഹകര്‍ക്കാണ് നേരത്തെ ഈ അംഗീകാരം ലഭിച്ചത്.