ചൈനയിലെ സ്കാലിയോൺ ലാറ്റെ എന്ന സ്പ്രിങ് ഒണിയൻ ചേർത്തുണ്ടാക്കിയ കോഫി

സ്പ്രിങ് ഒണിയനും കോഫിയും പരസ്പരം ചേർച്ച ഉള്ളതായി തീർച്ചയായും നമുക്ക് തോന്നില്ല. എന്നാൽ, ഈ കോമ്പിനേഷൻ ചൈനയിലുള്ള ആളുകളുടെ ഹൃദയത്തിൽ വളരെയധികം സ്ഥാനം നേടി.

സ്പ്രിങ് ഒണിയൻ ലാറ്റെ എന്ന ഹാഷ്ടാഗ് ഇൻസ്റ്റഗ്രാമിലോ
ടിക് ടോക്ക് ലോ മറ്റോ ഒന്ന് പരിശോധിക്കുകയാണെങ്കിൽ ഇതിൻറെ നൂറുകണക്കിന് ചിത്രങ്ങളും വീഡിയോകളും നമ്മൾക്ക് കാണാൻ സാധിക്കും. കഴിഞ്ഞ മാസം അനേകം ഏഷ്യൻ പബ്ലിക്കേഷൻസിലൂടെയാണ്
ഈ വെറൈറ്റി ഡ്രിങ്ക് ആദ്യമായി വൈറലായത്. ഇതിപ്പോൾ ഏറ്റവും ആശ്ചര്യമേറിയ ഒരു ഡ്രിങ്കായാണ് കണക്കാക്കപ്പെടുന്നത്.
ജനങ്ങളെ ആകർഷിക്കുവാൻ വേണ്ടി പച്ചനിറം ലഭിക്കുന്നതിനായി, തയ്യാറാക്കി വെച്ചിരിക്കുന്ന കോഫിയിലേക്ക് കുറച്ച് സ്പ്രിങ് ഒണിയൻ ചേർത്തു കൊടുക്കുക. താല്പര്യമുള്ളവർക്ക് വേണമെങ്കിൽ കുറച്ച് ഐസ് ക്യൂബ്സ് കൂടി ചേർത്ത് ഡ്രിങ്ക് അലങ്കരിക്കാവുന്നതാണ്.

ആളുകൾ ഒരുപക്ഷേ അതിശയിക്കുന്നുണ്ടാവാം എങ്ങനെയാണ് ഈ ഡ്രിങ്ക് ഇത്ര വേഗം ജനങ്ങളുടെ മനസ്സിൽ ഇടം നേടിയതെന്ന്. എന്നാൽ ഇത് കഴിഞ്ഞ ചില മാസങ്ങളായി വേറിട്ട കോമ്പിനേഷനുകൾ പുറത്തിറക്കുന്നതിന്റെ ഭാഗമായി കോഫി ഷോപ്പുകൾ മുന്നോട്ടുവെച്ച ഒരു നീക്കം ആയിരുന്നു. ഇത് ചൈനയിൽ ‘ഡാർക്ക് ക്യൂസിൻ ‘ അഥവാ ‘ഹേ ആൻ ലിയാവോ ലീ ‘ എന്നാണ് അറിയപ്പെടുന്നത്. ഡാർക്ക് ക്യൂസീൻ എന്നുള്ള പേര് പ്രധാനമായും ജനങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നതിനു വേണ്ടിയാണ്.

കുറച്ചു മാസങ്ങൾക്കു മുൻപ് വന്ന ‘ഹോട്ട് ഐസ് ലാറ്റെ’ എന്ന ഡ്രിങ്ക് ചൈനീസ് ഡാർക്യൂസിന്റെ ഒരു ഉദാഹരണമായിരുന്നു.

ഈ സ്പ്രിങ് ഒണിയൻ ലാറ്റയെ കുറിച്ചുള്ള അഭിപ്രായങ്ങൾ ജനങ്ങൾക്കിടയിൽ വ്യത്യസ്തമാണ്. ചിലർ ഇതിനെ പറ്റി ഒരിക്കലും ട്രൈ ചെയ്യണമെന്ന് ആഗ്രഹിച്ചിട്ടില്ലാത്ത ഒരു കോമ്പിനേഷനായി വിലയിരുത്തിയപ്പോൾ മറ്റു ചിലർ ഇതൊരു കൗതുകത്തിന്റെ പേരിൽ കുടിച്ചു നോക്കിയവരാണ്.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...