പൊതുസ്ഥലത്ത് അൽപ്പവസ്ത്രം ധരിച്ച് അശ്ലീല നൃത്തം; പ്രതികളായ 7 സ്ത്രീകളെയും വെറുതെ വിട്ടു; സുപ്രധാന നിരീക്ഷണവുമായി ഡൽഹി കോടതി

ബാറിൽ അശ്ലീല നൃത്തം ചെയ്തെന്ന് ആരോപിച്ച് ഡൽഹി പൊലീസ് ചുമത്തിയ കേസിൽ ഏഴ് സ്ത്രീകളെ ഡൽഹിയിലെ തിസ് ഹസാരി കോടതി വെറുതെ വിട്ടു. അൽപ വസ്ത്രം ധരിക്കുന്നതും പാട്ടിൻ്റെ താളത്തിൽ നൃത്തം ചവിട്ടുന്നതും എവിടെയായാലും ശിക്ഷാർഹമായ തെറ്റല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് നീതു ശർമയാണ് വിധി പ്രസ്താവിച്ചത്.ഒരാളുടെ നൃത്തം മറ്റൊരാൾക്ക് ശല്യമായാൽ മാത്രമേ അത് കുറ്റകരമാകൂവെന്നും കോടതി വിധിയിൽ വ്യക്തമാക്കി. 2024 മാർച്ച് മൂന്നിന് രാത്രി 12.30 യ്ക്ക് രാജ്‌ഗുരു റോഡിലെ ഇംപീരിയ സിനിമയ്ക്ക് എതിരെയുള്ള ബാറിൽ യുവതികൾ അശ്ലീല നൃത്തം ചവിട്ടിയെന്നാണ് കേസ്. ഇവിടെ പട്രോളിംഗ് നടത്തിയ എസ്ഐയാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത്.പഹർഗഞ്ച് പൊലീസ് സ്റ്റേഷനിൽ ഐപിസി 294 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. പൊതുസ്ഥലത്ത് ശല്യമുണ്ടാക്കുകയും അശ്ലീലമായി പെരുമാറുകയും ചെയ്യുന്നത് കുറ്റകൃത്യമെന്ന് വ്യക്തമാക്കുന്നതാണ് ഈ ചട്ടം. മൂന്ന് മാസം വരെ തടവാണ് ശിക്ഷ.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...