ഇസ്‌കിസോഫ്രീനിയയും വിവാഹവും

സെക്സോളജിസ്റ്റിനോട് ചോദിക്കാം

ഡോ.ടൈറ്റസ് പി. വർഗീസ്

പത്താംക്ലാസ്സുവരെ മാത്രം പഠിക്കാൻ കഴിഞ്ഞിട്ടുള്ള ഒരു സാധാരണക്കാരനാണ് ഞാൻ. കുറേ വർഷങ്ങൾ ലേബർ വർക്കുമായി ഗൾഫിലായിരുന്നു. എന്റെ മകൾക്ക് ഇപ്പോൾ 18 വയസ്സുണ്ട്. മനോരോഗത്തിന് കുറേ വർഷങ്ങളായി അവൾ ചികിത്സയിലാണ്. ‘സ്‌കീസോഫ്രേനിയ’ എന്നാണ് ചികിത്സിച്ച ഡോക്ടർ അവളുടെ മാനസികപ്രശ്‌നത്തിന് പേരു പറഞ്ഞത്. അത് ഒരിക്കലും സുഖപ്പെടില്ലെന്നും വിവാഹം കഴിപ്പിച്ചുവിടാൻ കഴിയില്ലെന്നും ഒക്കെയാണ് അവർ സൂചിപ്പിച്ചത്. ഞാനും ഭാര്യയും ആകെ തകർച്ചയിലാണ്. ഞാൻ സ്ഥലത്തില്ലാതിരുന്ന കാലത്ത് മകളെ ചെറുപ്പത്തിൽ ഞങ്ങളുടെതന്നെ ഒരു ബന്ധു കടന്നുപിടിച്ചിരുന്നതായി ഈയിടെ ഭാര്യ സൂചിപ്പിച്ചിരുന്നു. പക്ഷേ, ഇക്കാര്യം ഡോക്ടറോട് പറഞ്ഞപ്പോൾ അസുഖത്തിന് അതുമായി ബന്ധമില്ല എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.എന്തായാലും ഈ അസുഖം മാറിക്കിട്ടിയാൽ മതിയായിരുന്നു. മറുപടി തരുമല്ലോ.
രമേശൻ, വയനാട്


ദേ രമേശാ, ഇങ്ങോട്ടു നോക്ക്യേ, ഞങ്ങള് മനശ്ശാസ്ത്രജ്ഞന്മാർക്ക് പണ്ടേ ഒരു സ്വഭാവമൊണ്ട്. ഒരു കാര്യവും ഞങ്ങള് സിംപിളായി മറ്റുള്ളവരോട് പറയില്ല. കൊന്നാലും പറയില്ല. വായീക്കൊള്ളാത്ത കടിച്ചാൽ പൊട്ടാത്ത പേരുകളേ ഏതു നിസ്സാര പ്രോബ്ലത്തിനും ഞങ്ങള് പറയൂ. എങ്കിലല്ലേ രമേശാ ഞങ്ങക്കും ഒരു വെയിറ്റൊക്കെ കിട്ടൂ….ആ…
രോഗങ്ങളുടെ പേരു പറഞ്ഞ് ഉന്നതവിദ്യാഭ്യാസമൊള്ളവരെപ്പോലും ഞങ്ങള് ഞെട്ടിക്കാറുണ്ട്! പിന്നല്ലേ വെറും പത്താംക്ലാസ്സുകാരനായ വെറുമൊരു രമേശൻ!
അപ്പോ ഇനി കാര്യത്തിലേക്ക്.
മനോരോഗങ്ങളിൽ അല്പം കടുത്ത ഒന്നുതന്നെയാണ് സ്‌കീസോഫ്രേനിയ. സംശയമില്ല.
പക്ഷേ, സ്‌കീസോഫ്രേനിയ ഒരിക്കലും സുഖപ്പെടില്ല എന്ന് ഈ വലിയ ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിലിരുന്ന് ഒരു ഡോക്ടർ പറയുമ്പോൾ അതിനെ വെറുമൊരു തമാശയായി മാത്രം കണ്ടാൽ മതി.
മരുന്നു കൊടുത്താൽ സുഖപ്പെടാത്ത അസുഖങ്ങൾ ഈ ഭൂമിയിൽ പലതുമുണ്ട്. എന്നുവെച്ച് മരുന്നല്ലാതെയുള്ള ചികിത്സകളിലൂടെ അവയൊന്നും സുഖപ്പെടില്ല എന്നു നമുക്കു പറയാനാകുമോ?
സുഹൃത്തെ, മറ്റു മനോരോഗങ്ങൾപോലെതന്നെ സ്‌കീസോഫ്രേനിയയും ഓരോരുത്തരുടെയും ജീവിതാനുഭവങ്ങളുമായി ബന്ധപ്പെട്ട് രൂപപ്പെടുന്ന പ്രശ്‌നംതന്നെയാണ്.
കുറ്റബോധാധിഷ്ഠിത സംഭവങ്ങൾ, പ്രധാനമായും രക്തബന്ധുക്കളുമായുള്ള ലൈംഗിക അനുഭവങ്ങൾ 14-15 വയസ്സിനുമുൻപ് സഹിക്കേണ്ടിവരുന്നവരിൽ പിൽക്കാലത്ത് തദനുബന്ധ സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടിവരുമ്പോൾ, പ്രത്യക്ഷമായ ലക്ഷണങ്ങളോടെ സ്ഥലകാലബോധം (ജഹമരല മിറ ഠശാല ലെിലെ) കുറഞ്ഞ അവസ്ഥയിൽ ആ വ്യക്തി സ്‌കീസോഫ്രേനിയ എന്ന മാനസിക അസുഖത്തിലേക്ക് എത്തിപ്പെടുന്നു… ശരീരശാസ്ത്രപരമായി വലതു തലച്ചോറുമായി ബന്ധപ്പെട്ടുനിൽക്കുന്ന പാരിറ്റൽ ലോബു(ജമൃശലമേഹ ഘീയല)മായാണ് ഇതിന് ബന്ധം. കുറച്ചുകൂടി ആഴത്തിൽ പറഞ്ഞാൽ ‘അസെറ്റൈൽ കൊളൈൻ’ എന്ന മസ്തിഷ്‌ക രാസവസ്തുവിൽ കുറ്റബോധാധിഷ്ഠിതമായി സംഭവിക്കുന്ന വ്യതിയാനങ്ങളാണ് സ്‌കീസോഫ്രേനിയ എന്ന മനോരോഗത്തിന് പ്രധാന കാരണമായി ശാസ്ത്രം ഇന്ന് ചൂണ്ടിക്കാണിക്കുന്നത്.
മാനസികപ്രശ്‌നങ്ങളെ വെറും രാസമാറ്റത്തിൽനിന്നുള്ള വിഷയമായി കാണുന്ന ആധുനിക ‘മണ്ടൻ’ ശാസ്ത്രചിന്താഗതിക്ക് ഇന്ന് മാറ്റം സംഭവിച്ചിരിക്കുന്നു.
ഓരോ മനുഷ്യന്റെയും ജീവിതത്തിലെ തിക്താനുഭവങ്ങളുടെ പ്രതികരണമാണ് തലച്ചോറിലെ രാസവ്യതിയാനങ്ങളുടെ കാരണമെന്ന് ഇന്ന് ആർക്കുമറിയാം (ചില ചികിത്സകർക്കൊഴികെ). അപ്പോൾ കഴിഞ്ഞകാല നെഗറ്റീവ് അനുഭവങ്ങളുടെ സ്വാധീനം (ഓർമ്മയല്ല), സ്വീകരണ (അരരലുമേിരല)ത്തിലൂടെയും സ്ഥിരീകരണ(ഇീിളശൃാമശേീി)ത്തിലൂടെയും ഉപബോധമനസ്സിൽനിന്നും ‘ഡികോഡ്’ (ഉലരീറല) ചെയ്തു മാറ്റുവാനുള്ള ക്രമീകരണങ്ങൾ ഇന്ന് ആധുനിക മനശ്ശാസ്ത്രത്തിലുണ്ട്. ഈ വഴിയിലൂടെ ഭൂതകാലജീവിതത്തിലെ കുറ്റബോധാനുബന്ധസംഭവങ്ങളുടെ ‘ആക്കം’ ദൂരീകരിക്കപ്പെടുമ്പോൾ രാസവ്യതിയാനങ്ങൾ നോർമലാവുകയും ഇപ്പോഴുള്ള പ്രശ്‌നം മാറ്റപ്പെടുകയും ചെയ്യും.
മകളുടെ കാര്യത്തിൽ താങ്കൾ സ്ഥലത്തില്ലാതിരുന്ന സമയത്ത് ഉണ്ടായതായി ഭാര്യയിൽനിന്നു കേൾക്കുന്ന ലൈംഗികസംഭവത്തിന് കുറേയൊക്കെ പ്രാധാന്യമുണ്ട്. എന്തായാലും അതേപ്പറ്റി വെറുതെ കുത്തിച്ചോദിച്ച് രംഗം വഷളാക്കണ്ട.
ബയോഫീഡ്ബാക്ക് തലത്തിൽ വൈദഗ്ദ്ധ്യം നേടിയ ഒരു മനശ്ശാസ്ത്രജ്ഞന്റെ സഹായം തേടുകയാവും ഉചിതം. മരുന്നോ ഷോക്കോ കൗൺസലിംഗോ ഉപദേശങ്ങളോ ഇല്ലാതെയുള്ള ഈ ആധുനികചികിത്സയിൽ ഹിപ്‌നോട്ടിസമോ, ശരീരത്തിൽ സ്പർശിക്കുന്ന ഉപകരണങ്ങളോ ഇല്ല എന്നതും ഇതിന്റെ പ്രത്യേകതകളാണ്.

Leave a Reply

spot_img

Related articles

നോര്‍ക്ക ട്രിപ്പിള്‍ വിൻ; ജര്‍മ്മനിയിൽ 250 നഴ്സിങ് ഒഴിവുകള്‍

കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക ട്രിപ്പിള്‍ വിൻ കേരള പദ്ധതിയുടെ എഴാം ഘട്ടത്തിലെ 250 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജർമ്മനിയിലെ ഹോസ്പ്പിറ്റലുകളിലേയ്ക്കാണ്...

ഒഡെപെക്ക് മുഖേന ബെൽജിയത്തിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ബെൽജിയത്തിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം. (85 ഒഴിവുകൾ). യോഗ്യത: GNM / BSc Nursing / Post...

കളമശേരി പോളിടെക്നിക് ലഹരി കേസില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലായേക്കും

കളമശേരി പോളിടെക്നിക് ലഹരി കേസില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലായേക്കും.ക്യാമ്ബസിലെ വിദ്യാർത്ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചവരെ പറ്റി കൃത്യമായ സൂചനകള്‍ കിട്ടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.കോളേജിലെ പൂർവ വിദ്യാർഥികള്‍...

ഒഡെപെക്ക് മുഖേന ബെൽജിയത്തിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ബെൽജിയത്തിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം. (85 ഒഴിവുകൾ). യോഗ്യത: GNM / BSc Nursing / Post...