ആലപ്പുഴ എടത്വയിൽ പോലീസ് ജീപ്പ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവ ക്ഷീരകർഷകൻ മരിച്ചു.
എടത്വാ ഇരുപതിൽചിറ ബേബിയുടെ മകൻ സാനിയാണ് (29) മരിച്ചത്.
ഇന്ന് രാത്രി 8.30 ഓടെ പച്ച ലൂർദ്ദ് മാതാ ആശുപത്രിക്ക് സമീപത്ത് വച്ചാണ് അപകടം.
ആലപ്പുഴ സൗത്ത് സ്റ്റേഷനിൽ നിന്ന് വന്ന പോലീസ് ജീപ്പും പച്ചയിലേക്ക് പോകുകയായിരുന്ന സാനിയുടെ സ്കൂട്ടറും തമ്മിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ പോലീസ് വാഹനത്തിൻ്റെ അടിയിൽപെട്ട സ്കൂട്ടറും സാനിയും 15 മീറ്ററോളം നിരങ്ങിനീങ്ങിയ ശേഷമാണ് നിന്നതെന്ന് നാട്ടുകാർ പറയുന്നു.
സാനിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.