ഫിന്‍ഫ്‌ളുവന്‍സേഴ്‌സിനെതിരേ സെബിയുടെ നടപടി; തത്സമയ വില വിവരങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് നിര്‍ദേശം

വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് എന്ന വ്യാജേന സോഷ്യല്‍ മീഡിയയില്‍ ഓഹരി വിപണിയെ സംബന്ധിച്ച എളുപ്പവഴികള്‍(tips) പങ്കുവയ്ക്കുന്നതില്‍ നിന്ന് ഫിന്‍ഫ്‌ളുവന്‍സര്‍മാരെ(ഫിനാൻഷ്യൽ ഇൻഫ്ളൂവൻസർമാർ) തടഞ്ഞ് മാര്‍ക്കറ്റ് റെഗുലേറ്ററായ സെബി. ഏറ്റവും പുതിയ ഓഹരി വില വിവരങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുന്ന കരട് സര്‍ക്കുലര്‍ സെബി പുറപ്പെടുവിച്ചു.വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കെന്ന പേരില്‍ വ്യക്തികള്‍ കഴിഞ്ഞ മൂന്ന് മാസത്തെ ഓഹരി വിപണി വില വിവരങ്ങള്‍ ഉപയോഗിച്ച് ഏതെങ്കിലും സെക്യൂരിറ്റി-പേരോ കോഡോ ഉപയോഗിച്ച്- വിവരങ്ങൾ പങ്കുവയ്ക്കുകയോ ചര്‍ച്ച ചെയ്യുകയോ പ്രദര്‍ശിപ്പിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്യാന്‍ പാടില്ലെന്ന് കരട് നിര്‍ദേശത്തില്‍ പറയുന്നു. ഇതിന് പുറമെ മാര്‍ക്കറ്റ് പ്രവചനങ്ങള്‍ നടത്തുകയോ ഉപദേശങ്ങള്‍ നല്‍കുകയോ സെക്യൂരിറ്റികള്‍ ശുപാര്‍ശ നടത്തുകയോ ചെയ്യാന്‍ പാടില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

Leave a Reply

spot_img

Related articles

തന്റെ അഭാവം ലൂസിഫറിനൊരു കുറവ് ആയിരുന്നു ; സുരാജ് വെഞ്ഞാറമ്മൂട്

മലയാളത്തിൽ റിലീസിനൊരുങ്ങുന്ന ചിത്രങ്ങളിൽ ഏറ്റവും ഹൈപ്പിൽ എത്തുന്ന മോഹൻലാൽ ചിത്രം എമ്പുരാനിൽ സുരാജ് വെഞ്ഞാറമ്മൂടിന്റെ ക്യാരക്റ്റർ പോസ്റ്റർ റിലീസ് ചെയ്തു. സജനചന്ദ്രൻ എന്ന കഥാപാത്രം,...

‘ഇത് ഞാനും മഞ്ജു വാര്യരും അറിയാത്ത കാര്യങ്ങള്‍, പ്രചരിക്കുന്ന വാർത്ത വ്യാജം’; രൂക്ഷ വിമർശനവുമായി നാദിര്‍ഷ

വ്യാജ വാർത്തയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നടനും സംവിധായകനുമായ നാദിർഷ. ചലച്ചിത്ര താരം മഞ്ജു വാര്യരുമായി ബന്ധപ്പെട്ട് ഓൺലൈൻ മീഡിയകളിൽ പ്രത്യക്ഷപ്പെട്ട വ്യാജ വാർത്തകൾക്കെതിരെയാണ് നാദിർഷയുടെ...

ആശാവർക്കേഴ്സിന് ആനുകൂല്യങ്ങൾ ഉറപ്പാക്കണം; പ്രശ്നങ്ങൾ പരിഹരിക്കണം; ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ആശാവർക്കേഴ്സിന് ആനുകൂല്യങ്ങൾ ഉറപ്പാക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ജോലിഭാരം ഉൾപ്പെടെയുള്ള ആശാവർക്കേഴ്സിന്റെ പ്രശ്നങ്ങൾ പരിഹരിക്കണം. നിശ്ചിത ശമ്പളവും ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് ദേശീയ...

രഞ്ജി ട്രോഫി കേരളം നേടണമെന്നാണ് ആഗ്രഹമെന്ന് സുനിൽ ഗവാസ്കർ; അത് നമുക്കുള്ളതാണ്, കിരീടമുയര്‍ത്തൂവെന്ന് സഞ്ജു സാംസൺ

രഞ്ജി ട്രോഫി ഫൈനൽ യോഗ്യത നേടിയതിൽ കേരളത്തിന് ആശംസയുമായി ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ. രഞ്ജി ട്രോഫി നേടാൻ കേരളത്തിനാകട്ടെ. ഇത്തവണ കേരളം കപ്പ്...