ജനപങ്കാളിത്തമാണ് നാടിന്റെ സമഗ്ര വികസനത്തിന് ആവശ്യം : അഡ്വ. കെ. യു. ജനീഷ്‌കുമാര്‍ എംഎല്‍എ

ജനങ്ങളുടെ സജീവമായ പങ്കാളിത്തമാണ് നാടിന്റെ സമഗ്രവികസനത്തിന് ആവശ്യമെന്ന് അഡ്വ. കെ. യു. ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. ഇലവുംതിട്ട മൂലൂര്‍ സ്മാരക എസ്എന്‍ഡിപി ഹാളില്‍ നടന്ന സേവാസിന്റെ – സെല്‍ഫ് എമര്‍ജിങ് വില്ലേജ് ത്രൂ അഡ്വാന്‍സ്ഡ് സപ്പോര്‍ട്ട് (നൂതന പിന്തുണയോടെ സ്വാശ്രയത്വത്തിലേക്കുയരുന്ന ഗ്രാമം) ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാനസൗകര്യ വികസനത്തില്‍ മികച്ച മുന്നേറ്റം കാഴ്ചവെക്കുന്ന ഗ്രാമപഞ്ചായത്താണ് മെഴുവേലി.  വിദ്യാര്‍ഥികള്‍ക്ക് മുന്നോട്ടുപോകാനുള്ള സാധ്യതകള്‍ മനസ്സിലാക്കിയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി അവരുടെ അഭിരുചികളും താല്‍പര്യങ്ങളും മനസ്സിലാക്കുകയാണ് പ്രധാനം. വിദ്യാര്‍ഥികള്‍ക്ക് ഇത്തരം പദ്ധതികളിലൂടെ ലഭിക്കുന്ന പിന്തുണയിലൂടെ  അവരുടെ സൃഷ്ടികള്‍ ലോകത്തിന്റെ നെറുകയില്‍ എത്തിക്കാന്‍ സാധിക്കും. സാമൂഹിക പ്രതിബദ്ധതയുള്ളവരുടെ പിന്തുണകൂടിയാണ് ഇത്തരം പദ്ധതികളുടെ വിജയമെന്നും എംഎല്‍എ പറഞ്ഞു.
ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍  സേവാസിന്റെ സര്‍വേ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു . മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍ റിപ്പോര്‍ട്ട് ഏറ്റുവാങ്ങി. സമഗ്രശിക്ഷ എസ്പിഡി ഡോ. എ. ആര്‍. സുപ്രിയ പദ്ധതി വിശദീകരണം നടത്തി. മെഴുവേലി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയുടെ 25 വര്‍ഷത്തെ ചരിത്രം രേഖപ്പെടുത്തിയ ഉണര്‍വ് പുസ്തക പ്രകാശന എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തും സമഗ്രശിക്ഷ കേരളയും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുക, വിദ്യാഭ്യാസം, സാംസ്‌കാരികബോധം, തൊഴില്‍ നൈപുണി മേഖലകള്‍ എന്നിവയില്‍ മികവ് നേടാന്‍ സഹായിക്കുക, വിവിധ തരം പരിമിതികള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്ക് സാമൂഹിക പങ്കാളിത്തത്തോടെ ആത്മവിശ്വാസവും, ജീവിതനൈപുണിയും നേടത്തക്കവിധത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുക എന്നിവയാണ് സേവാസ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. 2023 ഫെബ്രുവരിയില്‍ സേവാസ് പഞ്ചായത്ത് കര്‍മസമിതി രൂപീകരിച്ച് പഞ്ചായത്തിലെ പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനുള്ള പ്രാഥമിക പഠനവും പരിശീലനവും നടത്തി. അവധിക്കാലത്ത് ഫുട്‌ബോള്‍, ചിത്രകലാ പരിശീലനങ്ങളും സംഘടിപ്പിച്ചു.
മുന്‍ എംഎല്‍എ കെ സി രാജഗോപാലന്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി. എസ്. അനീഷ് മോന്‍, ബ്ലോക്ക് പഞ്ചായത്തംഗം രജിത കുഞ്ഞുമോന്‍, ജില്ലാ ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ആര്‍. അജിത് കുമാര്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില ചെറിയാന്‍,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വിനീത അനില്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി രാജു, എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ പി ജയലക്ഷ്മി, തൃതല പഞ്ചായത്തംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...