കേരള വനിത കമ്മിഷനും പെരിങ്ങര ഗ്രാമ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന സെമിനാര്‍ സംസ്ഥാന വനിതാ കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി ഉദ്ഘാടനം ചെയ്തു. സ്ത്രീധനം എന്ന സാമൂഹിക വിപത്ത്, പുരുഷന്‍മാരിലെ മദ്യാസക്തിയും സ്ത്രീകളുടെ പ്രശ്‌നങ്ങളും എന്നീ വിഷയങ്ങളില്‍ കില റിസോഴ്‌സ്‌പേഴ്‌സണ്‍ ശാലിനി ബിജു, പ്രഗ്യ കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് അഡ്വ. എം. പ്രഭ എന്നിവര്‍ ക്ലാസുകള്‍ എടുത്തു.
പെരിങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ റ്റി.വി. വിഷ്ണുനമ്പൂതിരി, ജയ ഏബ്രഹാം, സുഭദ രാജന്‍, പഞ്ചായത്തംഗങ്ങളായ എം. സി ഷൈജു, ചന്ദ്രു എസ് കുമാര്‍, ശര്‍മ്മിള സുനില്‍, ഷീന മാത്യു, അശ്വതി രാമചന്ദ്രന്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ സിന്ദു ജിങ്ക ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.