ജോലിത്തിരക്ക് കാരണം മറ്റൊരു സമയവും എനിക്ക് അനുയോജ്യമല്ല

അജയ് രജപാൽ

സെക്സ് എപ്പോള്‍?
പണ്ടുകാലം തൊട്ടേ രാത്രിയാണ് സെക്സിനുള്ള സമയമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

പകല്‍സമയത്ത് മറ്റ് ജോലികളുള്ളതുകൊണ്ടായിരിക്കാം രാത്രി സെക്സിനുള്ള സമയമായി മാറിയത്.

എന്നാല്‍ പഠനങ്ങള്‍ തെളിയിക്കുന്നത് സെക്സ് ചെയ്യാനുള്ള സമയത്തിന്‍റെ ഇഷ്ടങ്ങള്‍ ഓരോരുത്തരിലും ഓരോ പോലെയാണ്.

പലരും പല സമയത്ത് ലൈംഗികബന്ധത്തിലേര്‍പ്പെടാനാണ് ആഗ്രഹിക്കാറുള്ളത്.

രാവിലെയും ഉച്ചയ്ക്കും സെക്സ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നവര്‍ ധാരാളമുണ്ട്.

അവര്‍ പറയുന്ന കാരണങ്ങളും പലതാണ് : “എനിക്ക് ആ സമയത്താണ് സെക്സ് ചെയ്യാന്‍ തോന്നാറുള്ളത്.”

“ആ സമയത്തേ പങ്കാളിയെ എനിക്ക് ഒറ്റയ്ക്ക് കിട്ടൂ.”

“എന്‍റെ ജോലിത്തിരക്ക് കാരണം മറ്റൊരു സമയവും എനിക്ക് അനുയോജ്യമല്ല.”

“വിശ്രമിക്കുന്നത് ഏതു സമയത്തായാലും അപ്പോള്‍ സെക്സും നടത്തുന്നതില്‍ തെറ്റുണ്ടോ?”

സെക്സിന് ഏതു സമയവും യോജിച്ചതു തന്നെ എന്നു തന്നെയാണ് ഗവേഷകര്‍ പറയുന്നത്.

രാവിലെ, ഉച്ചയ്ക്ക്, രാത്രി എപ്പോഴായാലും അത് നല്ല സമയം തന്നെയാണ്.

പഠനങ്ങള്‍ തെളിയിക്കുന്നത് പൊതുവെ പുരുഷന്‍ സെക്സ് ചെയ്യാന്‍ ആഗ്രഹിക്കുന്നത് രാവിലെയും സ്ത്രീ രാത്രിയുമാണെന്നാണ്.

ഒരു ദിവസത്തിന്‍റെ ഏറ്റവും ആദ്യം പുരുഷന്‍ സെക്സ് ചെയ്യാന്‍ ആഗ്രഹിക്കുന്നത് എന്തുകൊണ്ട്?

രണ്ടു കാരണങ്ങളുണ്ട്.

ഒന്ന് ഹോര്‍മോണുകള്‍.

മറ്റൊന്ന് രാവിലത്തെ സെക്സ് ആ ദിവസത്തെ കൂടുതല്‍ ആനന്ദകരമാക്കുമെന്ന ചിന്ത.

രാവിലെ ഉണരുമ്പോള്‍ പുരുഷന്‍റെ സെക്സ് ഹോര്‍മോണ്‍ അളവ് കൂടുതലായിരിക്കും.

രാവിലെ സ്ത്രീയുടെ സെക്സ് ഹോര്‍മോണ്‍ കുറഞ്ഞ അളവിലായിരിക്കും.

പുരുഷനില്‍ ടെസ്റ്റോസ്റ്ററോണ്‍ ഹോര്‍മോണിന്‍റെ അളവ് രാവിലെ കൂടിയിരിക്കും.

അതുകൊണ്ടാണ് അവന്‍ സെക്സ് ചെയ്യാന്‍ തീവ്രമായി ആഗ്രഹിക്കുന്നത്.

സ്ത്രീയ്ക്ക് രാവിലെ കുളിച്ചു വൃത്തിയാകാനൊക്കെയാണ് താല്‍പ്പര്യം.

പുരുഷന്‍ ഇത്തരം കാര്യങ്ങളില്‍ അത്ര ശ്രദ്ധാലുവല്ലാത്തതുകൊണ്ടായിരിക്കാം അവന്‍റെ താല്‍പ്പര്യം ആദ്യം തന്നെ സെക്സിലേക്ക് പോകുന്നതെന്നും ഒരു കൂട്ടം ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

സ്ത്രീയുടെ കാര്യം പറയുകയാണെങ്കില്‍, വൈകിട്ട് വീട്ടുജോലിയെല്ലാം ഒതുക്കി കിടപ്പറയിലെത്തുമ്പോള്‍ പുരുഷന്‍റെ സ്നേഹം ആഗ്രഹിക്കുന്നതു കൊണ്ടാകാം അവള്‍ രാത്രിസമയത്ത് സെക്സ് ആഗ്രഹിക്കുന്നത്.

Leave a Reply

spot_img

Related articles

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു.68 വയസായിരിന്നു . അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ...

സൗദി MoH ല്‍ സ്റ്റാഫ്നഴ്സ് ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (പുരുഷന്‍, മുസ്ലീം) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തില്‍പെട്ട (പുരുഷന്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ബി.എം.ടി, കാർഡിയാക്,...

ഇന്ന് ജൂനിയർ ഡോക്ട‌ർമാരുടെ നിരാഹാര സമരം

കേരള മെഡിക്കൽ പിജി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ നിരാഹാര സമരം നടത്തും. ബംഗാളിലെ...

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണ്. രോഗി...