ഷാരൂഖ് ഖാന്‍ ചിത്രം ‘കല്‍ ഹോ നാ ഹോ’ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു

ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ഹിറ്റ് ചിത്രം ‘കല്‍ ഹോ നാ ഹോ’ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു.നവംബര്‍ 15 ന് ചിത്രം വീണ്ടും തീയേറ്ററുകളില്‍ എത്തും.ധര്‍മ പ്രൊഡക്ഷന്‍സ് ആണ് റീ റിലീസ് തിയതി പുറത്തുവിട്ടത്. ഇരുപത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം എത്തുന്ന ചിത്രം വീണ്ടും തിയേറ്ററില്‍ കാണാന്‍ ഷാരൂഖ് ഖാന്‍ ആരാധകരും ആവേശത്തോടെ കാത്തിരിക്കുകയാണ്.

സിനിമ റീ-റിലീസിന് ഒരുങ്ങുന്ന വിവരം ധര്‍മ പ്രൊഡക്ഷന്‍സ് തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ചിത്രത്തിലെ രംഗങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കിയ പോസ്റ്ററില്‍, ഹര്‍ പല്‍ യഹാന്‍ ജീ ഭര്‍ ജിയോ എന്നും ചേര്‍ത്തിട്ടുണ്ട്. ചിത്രത്തിലെ സോനു നിഗം പാടിയ ഹര്‍ ഘടി ബദല്‍ രഹീ ഹേ എന്ന പാട്ടിലെ വരികളാണിവ. ഇന്നും ഈ ഗാനത്തിനും വരികള്‍ക്കും ആരാധകരേറെയാണ്. അമൻ മാധുറായി ഷാരൂഖ് ഖാനും നെയ്‌ന കാതറിൻ കപുറായി പ്രീതി സിന്റയും രോഹിത് പട്ടേലായി സെയ്ഫ് അലി ഖാനും എത്തിയ ചിത്രത്തില്‍ കജോളും സഞ്ജയ് കപുറും സൊണാലി ബേന്ദ്രയും അതിഥിവേഷത്തില്‍ എത്തുന്നുണ്ട്. മികച്ച സംഗീത സംവിധാനത്തിനും മികച്ച ഗായകനുമുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി ചിത്രമാണ് കല്‍ ഹോ ന ഹോ.

2003 ല്‍ തീയേറ്ററുകളില്‍ എത്തിയ ചിത്രം ആരാധകർക്ക് സമ്മാനിച്ചത് എക്കാലത്തെയും ത്രികോണ പ്രണയകഥ ആയിരുന്നു. എ സ്റ്റോറി ഓഫ് എ ലൈഫ് ടൈം.. ഇന്‍ എ ഹാര്‍ട്ട് ബീറ്റ്’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം സംവിധാനം ചെയ്തത് നിഖില്‍ അദ്വാനിയാണ്. ഷാരൂഖ് ഖാനൊപ്പം പ്രീതി സിന്റയും സെയ്ഫ് അലി ഖാനും പ്രധാന വേഷത്തില്‍ എത്തി. സുഷമ സേത്ത്, റീമ ലഗൂ, ലില്ലെറ്റ് ദുബെ, ഡെല്‍നാസ് ഇറാനി തുടങ്ങിയവരും അഭിനയിച്ചു. 2003ല്‍ ഏറ്റവും കൂടുതല്‍ വാണിജ്യ വിജയം നേടിയ ചിത്രം കൂടിയാണ് ‘കല്‍ ഹോ നാ ഹോ’. കര്‍ണ്‍ ജോഹര്‍ ആയിരുന്നു ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത്.കരണ്‍ ജോഹറിന്റെ ഉടമസ്ഥതയിലുള്ള ധർമ പ്രൊഡക്ഷൻസായിരുന്നു ചിത്രം നിർമിച്ചത്.

Leave a Reply

spot_img

Related articles

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണ മരിച്ച നിലയില്‍

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണയെ (30) മരിച്ച നിലയില്‍ കണ്ടെത്തി.ഹെെദരാബാദില്‍ വെച്ചാണ് മരണം. ഹാസൻ സ്വദേശിനിയാണ്. കന്നഡ സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ...

സിനിമ നിര്‍മ്മാതാവ് മനു പത്മനാഭന്‍ നായര്‍ അന്തരിച്ചു

ഐടി വിദഗ്‌ധനും ചലച്ചിത്ര നിർമാതാവുമായ കോട്ടയം ആനിക്കാട് പാണ്ടിപ്പള്ളിൽ (ബിത്ര) പി.മനു (51) അന്തരിച്ചു. സംസ്കാരം പിന്നീട്. പത്മനാഭന്റെയും ജാൻവിഅമ്മയുടെയും മകനാണ്. വെ ള്ളം,...

ബിഗ് ബഡ്ജറ്റ് ചിത്രം ‘സുമതി വളവ്’ ചിത്രീകരണം പാലക്കാട് ആരംഭിച്ചു

ബിഗ് ബഡ്ജറ്റ് ചിത്രം സുമതി വളവിലൂടെ മലയാള സിനിമാ പ്രൊഡക്ഷൻ രംഗത്തേക്ക് ചുവടുവച്ച് തിങ്ക് സ്റ്റുഡിയോസ്. മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം സംവിധായകൻ...

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ‘പടക്കളം’ പൂർത്തിയായി

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു , വിജയ് സുബ്രഹ്മണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ...