ശാന്തിഗിരി ആശ്രമം ഡയറക്ടർ സ്വാമി മഹിതൻ ജ്ഞാന തപസ്വി സമാധിയായി

ശാന്തിഗിരി ആശ്രമം ഡയറക്ടറും ഗുരുധർമ്മപ്രകാശസഭയിലെ മുതിർന്ന അംഗവുമായ സ്വാമി മഹിതൻ ജ്ഞാന തപസ്വി സമാധിയായി. 72 വയസ്സായിരുന്നു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് അന്ത്യം. ഞായറാഴ്ച മുതൽ നില അതീവഗുരുതരമായിരുന്നു. ആന്തരികാവയവങ്ങളിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ആരോഗ്യ അവസ്ഥയിൽ പുരോഗതി ഉണ്ടായില്ല. ഇന്ന് (2025 ഫെബ്രുവരി 24 തിങ്കളാഴ്ച ) രാവിലെ 11 മണിയോടെ ദേഹവിയോഗം സംഭവിച്ചത്.

2021 ൽ കോവിഡിനെ തുടർന്നാണ് സ്വാമിയ്ക്ക് ശാരീരിക അസ്വസ്ഥതകൾ തുടങ്ങിയത്. അന്നു മുതൽ ചികിത്സയിലായിരുന്നു. പിന്നീടാണ് അർബുദം പിടിപെട്ടത്. സ്വാമിയുടെ വിയോഗത്തെ തുടർന്ന് ആശ്രമത്തിൽ പ്രത്യേക ഡയറക്ടർ ബോർഡ് യോഗം ചേർന്ന് അനുശോചനം അറിയിച്ചു.ഇന്ന് (24/02/2025) ഉച്ചയ്ക്ക് 2 മണി മുതൽ ആശ്രമം സ്പിരിച്വൽ സോൺ ഹാളിൽ പൊതുദർശനമുണ്ടാകും. സംസ്കാരചടങ്ങുകൾ വൈകിട്ട് 6 മണിക്ക് നടക്കും.

ഇടുക്കി കല്ലാർ പട്ടം കോളനി ചോറ്റുപാറ ചരുവിള വീട്ടിൽ ആർ.നാരായണപിള്ളയുടെയും ശാരദാമ്മയുടെയും മകനായി 1953 നവംബർ 30ന് ജനനം. എൻ.രവീന്ദ്രൻ നായർ എന്നായിരുന്നു പൂർവ്വാശ്രമത്തിലെ പേര്. 1972-ൽ കല്ലാറിൽ വച്ച് ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതിശ്രീകരുണാകരഗുരുവിനെ കണ്ടുമുട്ടിയത് ജിവിതത്തിൽ വഴിത്തിരിവായി . 1974-ൽ സ്വാമിയുടെ കുടുംബം പോത്തൻകോട് ആശ്രമത്തിൽ എത്തി. സ്വാമിയുടെ ആശ്രമജീവിതം ആരംഭിക്കുന്നത് എൺപതുകളിലാണ്. പോത്തൻകോട് ജംഗ്ഷനിലുളള ശാന്തിഗിരിയുടെ അങ്ങാടിക്കടയിൽ നിന്നും സേവനം ആരംഭിച്ചു പിന്നീട് ബ്രഹ്മചാരിയായി. ഗുരുനിർദ്ദേശപ്രകാരം ഫിനാൻസിന്റെ ചുമതല വഹിച്ചു. കല്ലാർ ബ്രാഞ്ചിന്റെ കാര്യദർശിയായി.

ആശ്രമത്തിലെ പൂജാദികാര്യങ്ങളിൽ സജീവമായതോടെ ഗുരു ദീക്ഷ നൽകുകയും 2002 ജനുവരി 30ന് സന്ന്യാസം സ്വീകരിച്ച് ഗുരുധർമ്മ പ്രകാശസഭ അംഗമാവുകയും ചെയ്തു. 2010 മാർച്ച് 14ന് ആശ്രമം ഡയറക്ടർ ബോർഡംഗമായി ചുമതലയേറ്റു.ആശ്രമത്തിൽ എത്തുന്ന ഭക്തജനങ്ങളെ പുഞ്ചിരിയോടെ സ്വീകരിച്ച് അവർക്ക് പ്രസാദം നൽകിയേ സ്വാമി മടക്കി വിടാറുള്ളൂ. ഏവരുടെയും സുഖവിവരങ്ങൾ അന്വേഷിക്കും. വിഷമങ്ങളുമായി വരുന്നവരെ ആശ്വസിപ്പിച്ച് അവർക്ക് വേണ്ടി പ്രാർത്ഥിക്കാം എന്ന് പറയും. 2010ൽ താമര പർണശാലയുടെ സമർപ്പണത്തിനു ശേഷം പർണ്ണശാലയിലെ പൂജാദികാര്യങ്ങളുടെ മേൽനോട്ടം സ്വാമിയ്ക്കായിരുന്നു. കോവിഡ് കാലത്തിനിടെ അർബുദം പിടി മുറുക്കിയെങ്കിലും സ്വാമിയുടെ മുഖത്തെ പുഞ്ചിരി ഒരിക്കലും മാഞ്ഞില്ല. എൻ.രാധമ്മ, എൻ.ശശീന്ദ്രൻ നായർ, സി.എൻ.രാജൻ, എൻ.രാധാകൃഷ്ണൻ, ദിവംഗതയായ സരസമ്മ എന്നിവർ സ്വാമിയുടെ സഹോദരങ്ങളാണ്.

Leave a Reply

spot_img

Related articles

വനിതാ ദിനാചരണം: സ്ത്രീ ശക്തി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് വനിതാ കമ്മീഷന്‍

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിതാ കമ്മീഷന്‍ നല്‍കുന്ന സ്ത്രീ ശക്തി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ പത്മശ്രീ അവാര്‍ഡിന് അര്‍ഹയായ ഡോ. കെ....

ശിവരാത്രിയോടനുബന്ധിച്ച് കൊച്ചി മെട്രോ സര്‍വീസ് സമയം വര്‍ധിപ്പിച്ചു

ആലുവ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തൊടനുബന്ധിച്ച് കൊച്ചി മെട്രോ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചു. 26 ന് ബുധനാഴ്ച തൃപ്പൂണിത്തുറയില്‍ നിന്നുളള സര്‍വീസ് രാത്രി 11.30...

ഹജ്ജ് 2025: സാങ്കേതിക പരിശീലന ക്ലാസ് നാളെ

സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴിൽ ഈ വർഷം ഹജ്ജ് കർമ്മത്തിന് തിരഞ്ഞെടുക്കപ്പെട്ട മലപ്പുറം മണ്ഡലത്തിൽ നിന്നുള്ള ഹാജിമാർക്കുള്ള രണ്ടാംഘട്ട സാങ്കേതിക പരിശീലന ക്ലാസ് നാളെ...

മനുഷ്യ- വന്യജീവി സംഘർഷം; മുഖ്യമന്ത്രി ഉന്നതല യോഗം വിളിച്ചു

മനുഷ്യ- വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നടപടികൾ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതല യോഗം വിളിച്ചു.ഫെബ്രുവരി 27 ന് ഉച്ചയ്ക്ക് ശേഷം 3.30...