വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂർ എം പി. തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസർ ഫീസ് കുറവു ചെയ്യണമെന്ന് ഡോ. ശശി തരൂർ എം പി ആവശ്യപ്പെട്ടു.സിവിൽ ഏവിയേഷൻ മന്ത്രി റാംമോഹൻ നായിഡുവുമായുള്ള കൂടിക്കാഴ്ച സൗഹൃദപരവും ക്രിയാത്മകവുമായിരുന്നു. ഉന്നയിച്ച് നാല് പ്രധാന പ്രശ്നങ്ങളിലും അനുകൂല നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.എയർപോർട്ട് അതോരിറ്റി ഓഫ് ഇന്ത്യയുടെ ഭരണത്തിന് കീഴിലുള്ള വിമാനത്താവളങ്ങളിൽ നിലവിലുള്ളതുപോലെ, സ്വകാര്യ വിമാനത്താവളങ്ങൾക്കും ഒരു എയർപോർട്ട് ഉപദേശക സമിതി രൂപീകരിക്കണമെന്നും ഡോ. ശശി തരൂർ മന്ത്രിയോട് അഭ്യർത്ഥിച്ചു.