പി.സി.ജോർജിനൊപ്പം മകൻ ഷോൺ ജോർജും ചേർന്നതോടെ കോട്ടയം ജില്ലാ പഞ്ചായത്തിൽ ആദ്യമായി ബിജെപിക്ക് പ്രാതിനിധ്യം.
അഡ്വ.ഷോൺ ജോർജ് ബി ജെ പി യിൽ ചേക്കേറിയതോടെ കോട്ടയം ജില്ലാ പഞ്ചായത്തിലാദ്യമായി പാർട്ടിക്ക് പ്രാതിനിധ്യമായി.
2020 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ ഡിവിഷനിൽ നിന്നാണ് ഷോൺ ജോർജ് ജില്ലാ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.
ജില്ലാ പഞ്ചായത്തിലെ നിലവിലെ കക്ഷിനില
എൽഡിഎഫ്- 14
സിപിഐ(എം) : 6
കേരള കോൺഗ്രസ് (എം) : 5
സിപിഐ : 3
യുഡിഎഫ് – 7
കോൺഗ്രസ് : 5
കേരള കോൺഗ്രസ് : 2
എൻഡിഎ – 1
ബിജെപി : 1