ചെന്തുരുണി എന്ന ഇനത്തില്‍പ്പെട്ട മരങ്ങള്‍ ധാരാളമുള്ളതിനാലാണ്
കേരളത്തിലെ ഈ വന്യജീവിസങ്കേതത്തിന് ചെന്തുരുണി വന്യജീവിസങ്കേതം എന്ന പേരുവന്നത്.
ചെന്തുരുണി വനമേഖലയില്‍ തേക്കുമരങ്ങള്‍ വളരാറില്ലത്രേ. ഈ വന്യജീവിസങ്കേതം കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിലാണ് സ്ഥിതിചെയ്യുന്നത്.
ഇവിടെ ആന, കടുവ, പുള്ളിപ്പുലി, ലംഗൂര്‍, പുള്ളിമാന്‍, ഗൗര്‍, ജയന്‍റ് അണ്ണാന്‍ തുടങ്ങിയവ വസിക്കുന്നു. 100 ചതുരശ്രകിലോമീറ്ററാണ് വിസ്തൃതി. 1984-ലാണ് സങ്കേതം നിലവില്‍വന്നത്.
26 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള ഒരു തടാകം ഇവിടെയുണ്ട്.
ബി.സി. 4400-ലെ നദീതടസംസ്കാരത്തിന്‍റെ തെളിവുകള്‍ ഇവിടെനിന്നും കിട്ടിയിട്ടുണ്ട്.
ശിലായുഗത്തിലേതെന്ന് കരുതപ്പെടുന്ന ഒരു വലിയ ഗുഹ ഇവിടെയുണ്ട്.
ഇതിനുള്ളില്‍ പണ്ടത്തെ ആളുകള്‍ വരച്ച ചിത്രങ്ങളും കാണാം.
വലിയ ഗുഹ ഒരേ സമയം 20 ആളുകള്‍ക്ക് താമസിക്കാവുന്ന തരത്തിലുള്ളതാണ്.