ഉല്ലാസ് കൃഷ്ണയുടെ സംവിധാനത്തിൽ സിജു വിൽസൻ നായകനാകുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.
ഡിസംബർ ഇരുപത്തിയേഴിന് ചിത്രീകരണം ആരംഭിച്ച ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഫെബ്രുവരി പത്തിനാണ് പൂർത്തിയായത്.
ഒരുമെയിൽ നഴ്സിൻ്റെയും ഫീമെയിൽ നഴ്സിൻ്റേയും ജീവിതത്തിലൂടെ തികച്ചും രസകരമായ യുവത്വം ആഘോഷിക്കപ്പെടുന്നവരുടെ കഥ പറയുകയാണ് ഉല്ലാസ് കൃഷ്ണ ഈ ജീവിതത്തിലൂടെ.
വേല എന്ന ചിത്രത്തിലൂടെ രംഗത്തെത്തിയ നമൃതയാണു നായിക
സിദ്ദിഖ്, ബാലു വർഗീസ്, ധീരജ് ഡെന്നി മനോജ്.കെ.യു , ലൈന എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സന്ധീപ് സദാനന്ദനും,
ദീപു എസ്. നായരുമാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം. രാഹുൽ രാജ്-ഛായാഗ്രഹണം -രവിചന്ദ്രൻ.
എഡിറ്റിംഗ് അഖിലേഷ് മോഹൻ.
എക്സിക്കുട്ടിവ് പ്രൊഡ്യൂസർ – അഭിലാഷ് നാരായണൻ
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്-പ്രസാദ് നമ്പ്യാങ്കാവ്
പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ.
ടൊവിനോ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം റയോണാ റോണാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമല, കിവിസോപ്രൊഡക്ഷ
ൻസ് , നെരിയാ ഫിലിം ഹൗസ് എന്നിവർ നിർമ്മിക്കുന്നു.
വാഴൂർ ജോസ്.