കണ്ണാടി, ഗായത്രി, കല്‍പ്പാത്തി, തൂത പുഴകളിലെ എക്കലും ചെളിയും ലേലം

റൂം ഫോര്‍ റിവര്‍ പദ്ധതി: എക്കലും ചെളിയും ലേലം 14 ന്
പാലക്കാട് ജില്ലയിലെ റൂം ഫോര്‍ റിവര്‍ പദ്ധതിയുടെ ഭാഗമായി ഭാരതപ്പുഴയുടെയും കൈവഴികളായ കണ്ണാടിപ്പുഴ, ഗായത്രിപ്പുഴ, കല്‍പ്പാത്തിപ്പുഴ, തൂതപ്പുഴ എന്നിവിടങ്ങളിലെയും പ്രളയ സാധ്യത നിലനില്‍ക്കുന്ന ഭാഗങ്ങളില്‍നിന്ന് നീക്കം ചെയ്തിട്ടുള്ള എക്കലും ചെളിയും മറ്റ് അവശിഷ്ടങ്ങളും വിവിധ പഞ്ചായത്തുകളിലെ 37 ഇടങ്ങളിലായി കൂട്ടിവെച്ചിരിക്കുന്നു. ഇവ മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ പാലക്കാട് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയോ നേതൃത്വത്തില്‍ ഫെബ്രുവരി 14 ന് രാവിലെ 11 ന് ലേലം ചെയ്യും. കണ്ണാടിപ്പുഴയുടേത് ഓലശ്ശേരി പാലത്തിന് സമീപം പാളയംകാടും പാലത്തുള്ളി പാലത്തിന് സമീപവും പുടൂര്‍ പാലത്തിന് സമീപവും ഗായത്രിപ്പുഴയുടെത് ഊട്ടറ റെയില്‍വേ, കോതമ്പാക്കം അങ്കണവാടിക്ക് സമീപവും ഊട്ടറ പാലത്തിന് സമീപം ഇടത്-വലത് കരയിലും ഇന്ത്യന്‍ ഓയില്‍ പമ്പിന് സമീപം ഊട്ടറ പാലം ഇടതുകരയിലും ലേലം ചെയ്യുമെന്ന് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍: 0491 2522808.

Leave a Reply

spot_img

Related articles

നര്‍ഗീസ് മുഹമ്മദിക്ക് താത്ക്കാലിക മോചനം

ഇറാൻ തടവിലാക്കിയ നൊബേല്‍ ജേതാവ് നര്‍ഗീസ് മുഹമ്മദിക്ക് താത്ക്കാലിക മോചനം. മൂന്നാഴ്ചത്തേക്കാണ് ഇറാൻ മോചനം അനുവദിച്ചത്മെഡിക്കല്‍ ഉപദേശ പ്രകാരം ചികിത്സക്കായാണ് നര്‍ഗീസിന്റെ അഭിഭാഷകന്‍ മുസ്തഫ...

വന്ദേഭാരത് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു

എഞ്ചിൻ തകരാർ മൂന്നര മണിക്കൂറോളം ഷൊർണ്ണൂരിൽ പിടിച്ചിട്ട വന്ദേഭാരത് പുതിയ എഞ്ചിൻ ഘടിപ്പിച്ച് തിരുവനന്തപുരത്തേക്ക് യാത്രയായി

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജന്റെ മകന്‍ വിഷ്ണുവാണ് (34) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു...

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം; പുതിയ നിയമനം പത്തനംതിട്ട കളക്ടറേറ്റിൽ സീനിയർ സൂപ്രണ്ടായി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം.കോന്നി തഹസില്‍ദാര്‍ സ്ഥാനത്തുനിന്നു മാറ്റിയാണ് പത്തനംതിട്ട കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് നിയമിക്കാൻ സര്‍ക്കാര്‍...