കെ സുധാകരനും വി ഡി സതീശനും ഒരുമിച്ചുള്ള വാർത്താ സമ്മേളനം ഒഴിവാക്കി.
സമരാഗ്നിയുടെ ഭാഗമായി പത്തനംതിട്ടയിൽ കെ സുധാകരനും വി ഡി സതീശനും ഒരുമിച്ച് നടത്താൻ തീരുമാനിച്ച വാർത്താ സമ്മേളനം ഒഴിവാക്കി.
വി ഡി സതീശൻ എത്താൻ വൈകിയതിനാൽ ആണ് വാർത്ത സമ്മേളനം ഒഴിവാക്കിയതെന്ന് വിശദീകരണം.
കെ സുധാകരൻ പത്തനംതിട്ടയിലും വി ഡി സതീശൻ കൊച്ചിയിലും ആണ്.
എന്നാൽ വിവാദം ഒഴിവാക്കാനാണ് വാർത്താ സമ്മേളനം മാറ്റി വെച്ചതെന്നാണ് സൂചന.
സമരാഗ്നി പത്തനംതിട്ടയിൽ രാവിലെ 10 ന് നടത്താനിരുന്ന കെ. സുധാകരൻ, വി.ഡി സതീശൻ സംയുക്ത പത്രസമ്മേളനം ഒഴിവാക്കി.
സതീശൻ എത്താൻ വൈകുമെന്നതിനാലാണ് വിവാദമാകാതിരിക്കാൻ ഒഴിവാക്കിയത്. ആലപ്പുഴയിൽ സതീശൻ വൈകിയതിൽ ക്ഷുഭിതനായ സുധാകരൻ പറഞ്ഞ അസഭ്യം മൈക്കിലൂടെ പുറത്തുവന്നത് വിവാദമായിരുന്നു