ദ സൗണ്ട് ഓഫ് മ്യൂസിക്

1965 മാര്‍ച്ചില്‍ ഇറങ്ങിയ ദ സൗണ്ട് ഓഫ് മ്യൂസിക് അന്നും ഇന്നും ലോകമെമ്പാടുമുള്ള ജനഹൃദയങ്ങളെ പിടിച്ചടക്കിയ ചിത്രമാണ്.

1966-ല്‍ മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച സൗണ്ട് റെക്കോര്‍ഡിംഗ്, മികച്ച തിരക്കഥ, മികച്ച സംഗീതം എന്നീ വിഭാഗങ്ങളിലായി അഞ്ച് ഓസ്കര്‍ അവാര്‍ഡുകള്‍ ദ സൗണ്ട് ഓഫ് മ്യൂസിക് നേടുകയുണ്ടായി.

കോണ്‍വെന്‍റിലെ അന്തേവാസിയായ മരിയ മദര്‍സുപ്പീരിയറുടെ നിര്‍ദ്ദേശപ്രകാരം അമ്മയില്ലാത്ത ഏഴു കുട്ടികളുടെ ആയയായി എത്തുന്നതാണ് കഥ.

ക്ഷമയും സംഗീതവും കൊണ്ട് മരിയ കുട്ടികളുടെ മനസ്സ് കീഴടക്കി. സാല്‍സ്ബെര്‍ഗിന്‍റെ പ്രകൃതിസൗന്ദര്യം മുഴുവന്‍ സിനിമയില്‍ പകര്‍ത്തിയിട്ടുണ്ട്.

ഇതില്‍ അഭിനയിച്ച കുട്ടികള്‍ മുതിര്‍ന്നശേഷം ഇപ്പോഴും പരസ്പരം നല്ല ബന്ധം നിലനിര്‍ത്തുന്നുണ്ട്.
ചിത്രത്തിലെ പാട്ടുകള്‍ ഇന്‍റര്‍നെറ്റിലൂടെ കേട്ടും കണ്ടും ആസ്വദിക്കുന്നവര്‍ ഇന്നും ഒട്ടും കുറവല്ല. റിലീസ് ചെയ്ത സ്ഥലങ്ങളിലെല്ലാം (ഓസ്ട്രിയ ഒഴിച്ച്) സൗണ്ട് ഓഫ് മ്യൂസിക് സൂപ്പര്‍ഹിറ്റായി ഓടിയ നല്ല സാമ്പത്തികനേട്ടവുമുണ്ടാക്കി.

യുണൈറ്റഡ് സ്റ്റേറ്റ്സിലെ ചില നഗരങ്ങളിലെ തിയറ്ററുകളില്‍ ആ നഗരത്തിലെ മൊത്തം ജനസംഖ്യയേക്കാള്‍ അധികം ടിക്കറ്റുകള്‍ പോലും വിറ്റഴിഞ്ഞു.

ചിത്രത്തിന്‍റെ സംവിധാനം റോബര്‍ട്ട് വൈസ്. സംഗീതം റിച്ചാര്‍ഡ് റോഡ്ജറും പാട്ടിന്‍റെ വരികള്‍ ഹാമര്‍സ്റ്റീനും. യുആര്‍ സിക്സ്റ്റീന്‍, ഗോയിംഗ് റ്റു സെവന്‍റീന്‍/ക്ലൈംബ് എവെരി മൗണ്ടന്‍/ഡോ-റീ-മി തുടങ്ങിയ ഗാനങ്ങള്‍ അതിമനോഹരങ്ങളാണ്.

Leave a Reply

spot_img

Related articles

റാന്നിക്കാരൻ ടാക്സി ഡ്രൈവർ ഷൺമുഖമായി മോഹൻലാൽ; ‘തുടരെ’യുടെ വിശേഷങ്ങൾ

നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിന്റെ പ്രിയപ്പെട്ട താര ജോഡികളായ മോഹൻലാൽ - ശോഭന കൂട്ടുകെട്ടിൽ ഒരുങ്ങുന്ന തുടരും എന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി...

‘തുടരും’എന്ന ചിത്രത്തിലൂട മോഹൻലാൽ – ശോഭന കൂട്ടുകെട്ട്

നീണ്ട ഇടവേളകൾക്കു ശേഷം മലയാളത്തിന്റെ പ്രിയപ്പെട്ട താര ജോഡികളായ മോഹൻലാൽ - ശോഭന കൂട്ടുകെട്ടിൽ ഒരുങ്ങുന്ന തുടരും എന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി...

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണ മരിച്ച നിലയില്‍

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണയെ (30) മരിച്ച നിലയില്‍ കണ്ടെത്തി.ഹെെദരാബാദില്‍ വെച്ചാണ് മരണം. ഹാസൻ സ്വദേശിനിയാണ്. കന്നഡ സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ...

സിനിമ നിര്‍മ്മാതാവ് മനു പത്മനാഭന്‍ നായര്‍ അന്തരിച്ചു

ഐടി വിദഗ്‌ധനും ചലച്ചിത്ര നിർമാതാവുമായ കോട്ടയം ആനിക്കാട് പാണ്ടിപ്പള്ളിൽ (ബിത്ര) പി.മനു (51) അന്തരിച്ചു. സംസ്കാരം പിന്നീട്. പത്മനാഭന്റെയും ജാൻവിഅമ്മയുടെയും മകനാണ്. വെ ള്ളം,...