നീലപ്പെട്ടി വിവാദം അതിജീവിച്ച് പാലക്കാട് നിന്ന് ജയിച്ച് എംഎൽഎ ആയ രാഹുൽ മാങ്കൂട്ടലിന് നീല ട്രോളി ബാഗ് ഉപഹാരം നൽകി സ്പീക്കർ എ.എൻ ഷംസീർ. സത്യപ്രതിജ്ഞക്കുശേഷമാണ് നീലട്രോളി ബാഗ് ഉപഹാരമായി നൽകിയത്. ബാഗ് എം.എൽ എ ഹോസ്റ്റലിൽ എത്തിച്ചു നൽകുകയായിരുന്നു.സ്പീക്കറിൽ നിന്ന് നീല ട്രോളി ബാഗ് ലഭിച്ചതോടെ എല്ലാവരും ട്രോളാണോ എന്നസംശയത്തിലായി. പുതിയ എം.എൽ.എമാർക്ക് ഭരണഘടനയും നിയമസഭാ ചട്ടങ്ങളും അടങ്ങുന്ന ബാഗ് നൽകാറുണ്ട്. ഇത്തവണ അത് നീല ബാഗായിപ്പോയി എന്നാണ് സ്പീക്കറുടെ ഓഫീസിൻ്റെ വിശദീകരണം.യു ആര്‍ പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും ഇന്ന് ഉച്ചയോടെയാണ് എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തത്. രാഹുൽ മാങ്കൂട്ടത്തിൽ ദൈവനാമത്തിലും യു. ആർ പ്രദീപ് സഗൗരവപ്രതിജ്ഞയുമാണ് ചെയ്തത്. സ്പീക്കർ എ.എൻ. ഷംസീറിൻ്റെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരും മന്ത്രിമാരും സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷിയായി.