വിഷു, തമിഴ് പുതുവർഷ ആഘോഷങ്ങൾ; സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ

ആഘോഷ ദിവസങ്ങളിലേക്കായി സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ. വിഷു, തമിഴ് പുതുവർഷം എന്നീ ആഘോഷങ്ങൾ മുൻ നിർത്തിയാണ് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചത്. ഏപ്രിൽ 12, ഏപ്രിൽ 19 എന്നീ ദിവസങ്ങളിൽ ചെന്നൈ മുതൽ കൊല്ലം വരെ സ്പെഷ്യൽ ട്രെയിൻ (രാത്രി 11.20 ന് യാത്ര പുറപ്പെടും).ഏപ്രിൽ 10 നും ഏപ്രിൽ 17 നും മംഗലാപുരം മുതൽ തിരുവനന്തപുരം വരെ സ്പെഷ്യൽ ട്രെയിൻ (വൈകിട്ട് 6.00 ന് യാത്ര പുറപ്പെടും ). ഏപ്രിൽ 11നും ഏപ്രിൽ 18നും തിരുവനന്തപുരം നോർത്ത് മുതൽ മംഗലാപുരം വരെ സ്പെഷ്യൽ ട്രെയിൻ (വൈകിട്ട് 6.40 ന് യാത്ര പുറപ്പെടും). ഇന്ന് വൈകിട്ട് 6 മണി മുതൽ സ്പെഷ്യൽ ട്രെയിനുകൾക്കായുള്ള ബുക്കിംഗ് ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു.

Leave a Reply

spot_img

Related articles

ഗവർണർ ആരിഫ് ഖാനെ വഴിയിൽ തടഞ്ഞ കേസിലെ പ്രതിക്ക് സിൻ്റിക്കേറ്റ് അംഗമായി നിയമനം

ഗവർണർ ആരിഫ് ഖാനെ വഴിയിൽ തടഞ്ഞ കേസിലെ പ്രതിയായ എസ്എഫ്ഐ നേതാവിന് ശ്രീനാരായണ ഓപൺ സർവകലാശാലയിൽ സിൻ്റിക്കേറ്റ് അംഗമായി നിയമനം.എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ...

കൊല്ലം പുനലൂരിൽ നാല് ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ.

കൊല്ലം പുനലൂരിൽ നാല് ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ.പുനലൂർ വാളക്കോട് സ്വദേശി സായുഷ് ദേവ്, മണിയാർ സ്വദേശി സുമേഷ് എന്നിവരാണ് പിടിയിലായത്. ഡാൻസാഫ്...

ശബരിമല സന്നിധാനത്ത് പുതിയ ഭസ്മകുളത്തിന്റെ നിർമ്മാണ ഉദ്ഘാടനം നാളെ

ശബരിമല സന്നിധാനത്ത് നിർമ്മിക്കുന്ന പുതിയ ഭസ്മക്കുളത്തിന്റെ നിർമ്മാണ ഉദ്ഘാടനം നാളെ രാവിലെ 8.30 നും 9.30 നും മദ്ധ്യേ തിരുവിതാംകൂർ...

ചേർത്തലയിൽ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ സ്വകാര്യബസ് ഡ്രൈവർ പിടിയിൽ

ചേർത്തലയിൽ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ സ്വകാര്യബസ് ഡ്രൈവർ പിടിയിൽ.മാരാരിക്കുളം സ്വദേശി ജപ്പാൻ എന്ന് വിളിക്കുന്ന അലക്സാണ് അറസ്റ്റിൽ ആയത്. ഈ ഡ്രൈവറെക്കുറിച്ച് യാത്രക്കാർ...