സംസ്ഥാന യുവജനകാര്യ വകുപ്പിന്റെ കീഴിലുള്ള ജി.വി രാജ സ്പോര്‍ട്സ് സ്‌കൂള്‍, കണ്ണൂര്‍ സ്പോര്‍ട്‌സ് സ്‌കൂള്‍, തൃശൂര്‍ സ്പോര്‍ട്‌സ് ഡിവിഷന്‍ എന്നിവിടങ്ങളിലേക്ക് 2024-25 അധ്യയന വര്‍ഷത്തെ പ്രവേശനത്തിനുള്ള സെലക്ഷന്‍ ട്രയല്‍സും സംസ്ഥാന സ്പോര്‍ട്‌സ് കൗണ്‍സിലിന്റെ അധീനതയിലുള്ള ജില്ലാ സ്പോര്‍ട്‌സ് അക്കാഡമികള്‍, സ്‌കൂള്‍ സ്പോര്‍ട്‌സ് അക്കാഡമികള്‍ എന്നിവിടങ്ങളിലേക്ക് ഏഴ്, എട്ട്, പ്ലസ് വണ്‍ ക്ലാസുകളിലേക്കുള്ള സെലക്ഷനും നാളെ ജനുവരി 18 ന് പാലക്കാട് മെഡിക്കല്‍ കോളെജ് ഗ്രൗണ്ടില്‍ നടക്കും. അത്ലറ്റിക്സ്, ബാസ്‌ക്കറ്റ്‌ബോള്‍, വോളിബോള്‍, ബോക്സിങ്, ഹോക്കി, ജൂഡോ, തൈക്ക്വാണ്ടോ, ഗുസ്തി എന്നീ ഇനങ്ങളിലാണ് സെലക്ഷന്‍. പങ്കെടുക്കുന്നവര്‍ വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, സ്പോര്‍ട്സ് വസ്ത്രം എന്നിവ സഹിതം രാവിലെ ഒന്‍പതിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: sdya.kerala.gov.in, spotsrcouncil.kerala. gov.in, 0471 2330167, 2331546.