നീരുറവ്-ജലബജറ്റ്: ബ്ലോക്ക് തല ടെക്‌നിക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്നു

നീരുറവ്-ജലബജറ്റിന്റെ ഭാഗമായി പാലക്കാടിലെ ആലത്തൂര്‍ ബ്ലോക്ക് തല ടെക്‌നിക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്നു. നവകേരളം കര്‍മപദ്ധതി റിസോഴ്‌സ്‌പേഴ്‌സണ്‍ വീരാ സാഹിബ് വിഷയാവതരണം നടത്തി. നീരുറവ് ജലബജറ്റ് മുഖേന തയ്യാറാക്കിയ ഡി.പി.ആര്‍ അടിസ്ഥാനമാക്കി ഓരോ ഗ്രാമപഞ്ചായത്തിലും ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. വിവിധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വകുപ്പുതല സംയോജനം ഏതെല്ലാം മേഖലകളില്‍ ആവശ്യമുണ്ടെന്ന് ചര്‍ച്ചയിലൂടെ കണ്ടെത്തി അവ വകുപ്പ് മേധാവികളെ കണ്ടു പരിഹരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. എല്ലാ മാസവും പ്രവര്‍ത്തന പുരോഗതി വിലയിരുത്തല്‍ യോഗം ചേരും.
ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ചേര്‍ന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബിനു ഉദ്ഘാടനം ചെയ്തു. ജോയിന്റ് ബി.ഡി.ഒ ഹസന്‍ അധ്യക്ഷനായി. ടെക്‌നിക്കല്‍ കമ്മിറ്റി കണ്‍വീനര്‍ മൈനര്‍ ഇറിഗേഷന്‍ ചിറ്റൂര്‍ ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഡി.എസ് ശുചിത്, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ബ്ലോക്ക് എ.ഇ അഭിന, ബ്ലോക്കിലെ എല്ലാ പഞ്ചായത്തുകളിലെയും എം.ജി.എന്‍.ആര്‍.ഇ.ജി.എസ് എ.ഇമാര്‍, ഓവര്‍സിയര്‍മാര്‍, എല്‍.എസ്.ജി.ഡി ബ്ലോക്ക് എ.ഇ, ഇറിഗേഷന്‍ മംഗലം ഡാം എ.ഇ ലെസ്ലി വര്‍ഗീസ്, ചേരമംഗലം എ.ഇ പ്രമോദ്, വടക്കഞ്ചേരി എ.ഇ സിന്ധു, വിവിധ ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍ പങ്കെടുത്തു.

Leave a Reply

spot_img

Related articles

കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം

കണ്ണൂർ പേരാവൂരില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.കല്ലേരിമലയിലാണ് സംഭവം. കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ പേരാവൂര്‍...

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി

ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍ തമിഴ്‌നാട് തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി.അഞ്ച് കുട്ടികളടക്കം ഏഴ് പേരാണ് മണ്ണിനടിയിലായത്. മണിക്കൂറുകള്‍ നീണ്ട...

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം:കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട്

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് എതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെല്‍...