പ്രതിരോധ പെൻഷൻകാർക്കുള്ള സ്പർഷ് ഔട്ട്റീച്ച് പ്രോഗ്രാം

ഡൽഹിയിലെ കൺട്രോളർ ജനറൽ ഓഫ് ഡിഫൻസ് അക്കൗണ്ട്‌സും ചെന്നൈയിലെ കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്‌സും ചേർന്ന് 2024 ഓഗസ്റ്റ് 30-ന് നാഗർകോവിൽ മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസിലെ കോൺഫറൻസ് ഹാളിലെ ഒന്നാം നിലയിൽ (വടശ്ശേരി ബസ് സ്റ്റാൻഡിന് സമീപം) ‘സ്പർഷ് ഔട്ട്‌റീച്ച് പ്രോഗ്രാം’ സംഘടിപ്പിക്കും. കന്യാകുമാരി ജില്ലയിലും അതിൻ്റെ സമീപ പ്രദേശങ്ങളായ തിരുനെൽവേലി, തൂത്തുക്കുടി എന്നിവിടങ്ങളിലും കന്യാകുമാരിയുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ പ്രദേശങ്ങളിലുമുള്ള ഡിഫൻസ് പെൻഷൻകാർ/ ഡിഫൻസ് സിവിലിയൻ പെൻഷൻകാർ/കുടുംബ പെൻഷൻകാർ എന്നിവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്

ചെന്നൈയിലെ ഡിഫൻസ് അക്കൗണ്ട്സ് കൺട്രോളർ ശ്രീ ടി.ജയശീലൻ, IDAS പരിപാടി ഉദ്ഘാടനം ചെയ്യും.തിരുവനന്തപുരം സൈനിക കേന്ദ്ര മേധാവി, ബ്രിഗേഡിയർ സലിൽ എംപി, കന്യാകുമാരി ജില്ലാ കളക്ടർ, , നാഗർകോവിൽ മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ എന്നിവരും ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഔട്ട്‌റീച്ച് പ്രോഗ്രാമിൽ, വാർഷിക തിരിച്ചറിയൽ, സംശയങ്ങൾ എന്നിവയ്‌ക്ക് പുറമെ, പ്രതിരോധ പെൻഷൻകാരുടെ/കുടുംബ പെൻഷൻകാരുടെ പരാതികൾ ഉടനടി പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യും. സ്ഥലത്തുതന്നെ തീർപ്പാക്കാൻ കഴിയാത്ത കേസുകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രോസസ്സ് ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമായി സ്വീകരിക്കുന്നതാണ്.

Leave a Reply

spot_img

Related articles

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസ്

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്നാട് പോലീസ് സുപ്രീം...

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. ഷേർ-ഇ-കശ്മ‌ീർ ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്....

ബംഗാൾ ഉൾക്കടലിൽ തീവ്രന്യുനമർദ്ദം

ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെ അതിരാവിലെ പുതുച്ചേരിക്കും നെല്ലൂരിനും (ആന്ധ്രാപ്രദേശ്) ഇടയിൽ ചെന്നൈക്ക്‌ സമീപം മണിക്കൂറിൽ പരമാവധി 60 കിമീ വേഗതയിൽ കരയിൽ...

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. ആഗോള പട്ടിണി സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്- ജിഎച്ച്ഐ) ഇന്ത്യയ്ക്ക് നേരിയ പുരോഗതി ഉണ്ടെങ്കിലും...