സിനിമയില്‍ അഭിനയിക്കാനും പാടാനും അവസരമൊരുക്കി സ്റ്റാര്‍ ഹണ്ട്;
സൗജന്യ ഓഡീഷന്‍ ആരംഭിച്ചു.
സിനിമയില്‍ അഭിനയിക്കാനും പാടാനുമുള്ള സ്വപ്‌നങ്ങള്‍ ഇനി വിദൂരത്തല്ല. സൗജന്യ ഓണ്‍ലൈന്‍ ഓഡീഷനിലൂടെ മികച്ച അഭിനേതാക്കളെയും ഗായകരെയും കണ്ടെത്താനൊരുങ്ങുകയാണ് പ്രശസ്ത സിനിമാ സംഗീത സംവിധായകന്‍ അലക്സ് പോള്‍. ക്ലാസ്മേറ്റ്സ്, ചോക്ലേറ്റ്, ഹലോ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ ഗിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച അദ്ദേഹം സ്റ്റാര്‍ ഹണ്ട് എന്ന വെബസൈറ്റിലൂടെയാണ് ഓഡീഷന്‍ സംഘടിപ്പിക്കുന്നത്. ദി സ്റ്റാര്‍ ഹണ്ട് ഡോട്ട് കോം (www.thestarhunt.com) എന്ന വെബ്സൈറ്റിലൂടെ അഭിനയത്തില്‍ താല്‍പര്യമുള്ളവര്‍ക്കും ഗായകകര്‍ക്കും നേരിട്ട് വീഡിയോകള്‍ അപ്പ്ലോഡ് ചെയ്തുകൊണ്ട് ഓഡീഷനില്‍ പങ്കെടുക്കാവുന്നതാണ്. പ്രായ പരിധിയില്ല. അഞ്ച് മിനിറ്റ് വരെ പരമാവധി ദൈര്‍ഘ്യമുള്ള വീഡിയോകള്‍ അപ്പ്ലോഡ് ചെയ്യാം. ഓഡിയോ, വീഡിയോ നിലവാരം ഉറപ്പു വരുത്തണം. ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഓഡീഷനെന്ന നിലയിലാണ് ഇത്് സംഘടിപ്പിക്കുന്നത്. കഴിവുണ്ടായിട്ടും മുന്‍നിരയിലേക്ക് എത്താത്ത ഒരുപാടുപേര്‍ നമ്മുക്കിടയില്‍തന്നെയുണ്ട്. അവരെ കണ്ടെത്തുകയെന്നതാണ് ഓഡീഷനിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ പ്രേക്ഷകര്‍ക്കും അവസരമുണ്ട്.