മന്ത്രി പി. രാജീവ് ഉദ്ഘാടനം നിർവഹിക്കും
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ്റെ എറണാകുളം ജില്ലാ സെമിനാർ ഇന്ന് ജനുവരി 27 ശനിയാഴ്ച രാവിലെ 10 മുതൽ കലൂർ എം.ഇ.എസ് ഹാളിൽ നടക്കും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ അഡ്വ. എ.എ. റഷീദ് അദ്ധ്യക്ഷത വഹിക്കുന്ന സെമിനാറിൽ ജില്ലയിലെ വിവിധ ന്യൂനപക്ഷ സംഘടനാ നേതാക്കൾ ആശംസകൾ അറിയിക്കും. മുന്നൂറോളം ന്യൂനപക്ഷ സംഘടനാ പ്രതിനിധികൾ സെമിനാറിൽ പങ്കെടുക്കും.
സെമിനാറിൽ ‘ന്യൂനപക്ഷ സമൂഹവും വിജ്ഞാനവും തൊഴിലും’ എന്ന വിഷയത്തിൽ നോളജ് ഇക്കോണമി മിഷൻ റിജീയണൽ പ്രോജക്‌ട് മാനേജർ നീതു സത്യൻ അവതരണം നടത്തും. ‘ന്യൂനപക്ഷങ്ങൾക്കായുള്ള ക്ഷേമ പദ്ധതികൾ’ എന്ന വിഷയത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ അംഗം പി. റോസ സംസാരിക്കും. ‘കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ആക്‌ട് എന്ത്? എന്തിന്?’ എന്ന വിഷയത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ അംഗം സൈഫുദ്ദീൻ ഹാജി വിഷയാവതരണം നടത്തും.
ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ അവകാശങ്ങളെപ്പറ്റിയും ലഭ്യമാകേണ്ട ആനുകൂ ല്യങ്ങളെപ്പറ്റിയും ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ജില്ലകളിൽ ഇത്തരം സെമിനാറുകൾ സംഘടിപ്പിച്ചു വരുന്നത്.