സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ സെമിനാർ ശനിയാഴ്ച്ച എറണാകുളത്ത്

സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ എറണാകുളം ജില്ലയിലെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്കായി നടത്തുന്ന സെമിനാർ ശനിയാഴ്ച്ച ( ജനുവരി 27 )  കലൂർ എം.ഇ.എസ് ഹാളിൽ നടക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി മുന്നൂറോളം പ്രതിനിധികൾ പങ്കെടുക്കുന്ന സെമിനാർ രാവിലെ 10 ന്  നിയമ, വ്യവസായ വകുപ്പ് മന്ത്രി  പി. രാജീവ് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിൽ ജില്ലാ തലത്തിൽ കമ്മീഷൻ നടത്തുന്ന ആറാമത്തെ സെമിനാറാണിത്.

മൂന്ന് പ്രധാന വിഷയങ്ങളെ അധികരിച്ചാണ് സെമിനാറിൽ ചർച്ച സംഘടിപ്പിച്ചിരിക്കുന്നതെന്ന്  സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ എ.എ. റഷീദ് പറഞ്ഞു. ന്യൂനപക്ഷ വിഭാഗക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന ന്യൂനപക്ഷ ആക്റ്റിനെ കുറിച്ച് അവബോധം നൽകുക, ന്യൂനപക്ഷ സമൂഹത്തിന്  കേന്ദ്ര സംസ്ഥാന സർക്കാരുകളും മറ്റ് ഏജൻസികളും നൽകുന്ന ആനുകൂല്യങ്ങളെപ്പറ്റിയും ക്ഷേമ പദ്ധതികളെയും കുറിച്ച് വിശദീകരണം നൽകുക, നോളജ് ഇക്കോണമി മിഷനുമായി ചേർന്ന് ന്യൂനപക്ഷ വിഭാഗത്തിന് ഒരു ലക്ഷം തൊഴിലവസരം സൃഷ്ടിക്കുക എന്നിവയാണ് വിഷയങ്ങൾ.

 ന്യൂന പക്ഷ കമ്മിഷന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ചും ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി വിവിധ സർക്കാർ-സർക്കാരിതര ഏജൻസികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കിവരുന്ന ധനസഹായ പദ്ധതികളെ സംബന്ധിച്ചും സംസ്ഥാന നോളജ് ഇക്കോണമി മിഷനുമായി ചേർന്ന് ന്യൂനപക്ഷ കമ്മിഷൻ സംഘടിപ്പിക്കുന്ന തൊഴിൽ മേളകളും – തൊഴിൽ പരിശീലനവും സംബന്ധിച്ചും ക്ലാസും ചർച്ചയും സെമിനാറിൽ ഉണ്ടായിരിക്കും. സെമിനാറിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ചെയർമാൻ പറഞ്ഞു. ജില്ലയിലെ ന്യൂനപക്ഷ സംഘടനാ നേതാക്കൾ ഉൾപ്പെടുന്ന സംഘാടകസമിതി സെമിനാറിൻ്റെ  വിജയത്തിനായി പ്രവർത്തിച്ചു  കൊണ്ടിരിക്കുന്നു.

ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ പരാതികളും ആക്ഷേപങ്ങളും പരിഹരിക്കുന്നതിനായി ജില്ലാ തല സിറ്റിങ്ങുകളും അവരുടെ അവകാശ കാശങ്ങളെപ്പറ്റിയും അവർക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങളെപ്പറ്റിയും ന്യൂനപക്ഷ വിഭാഗങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ സെമിനാറുകളും കമ്മിഷൻ നടത്തുന്നുണ്ട്. കൂടാതെ, ന്യൂനപക്ഷ വിഭാഗക്കാരെ  സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി പല പദ്ധതികളും കമ്മിഷൻ ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നു.

ന്യൂനപക്ഷങ്ങളിലെ പാർശ്വവൽൽക്കൃത ജനസമൂഹത്തിന് ആവശ്യമായ നൈപുണ്യ പരിശീലനവും  തൊഴിലും ഉറപ്പുവരുത്തുവാൻ  ഇക്കോണമി മിഷനുമായി യോജിച്ച് പ്രവർത്തനം നടത്തുവാൻ തിരുമാനമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന ഒരുലക്ഷം യുവാക്കൾക്ക് ഈ വർഷം തൊഴിൽ ലഭ്യമാ ക്കുവാനുള്ള പരിശ്രമത്തിലാണ്.

പുതിയ ലോകത്ത് നല്ലൊരു തൊഴിൽ സ്വന്തമാക്കാൻ ഉയർന്ന നോളജ് വിദ്യാഭ്യാസം മാത്രം മതിയാകില്ല. പുതിയ ലോകത്തിലെ തൊഴിലുകൾക്ക് ആവശ്യമായ നൈപുണ്യവും തൊഴിലന്വേഷകർക്ക് ആവശ്യമാണ്. ഈ മാറ്റങ്ങൾക്കനുസരിച്ച് ന്യൂനപക്ഷ സമൂഹത്തിലെ തൊഴിലന്വേഷകരെ സജ്ജമാക്കുന്നതിനാണ് കമ്മിഷൻ ലക്ഷ്യമിടുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളിലെ കുട്ടികൾക്ക് വിദേശ തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മൈനോറിറ്റി എജ്യുക്കേഷണൽ അക്കാദമി സ്ഥാപിക്കാനുള്ള രൂപരേഖ തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചതായും ചെയർമാൻ പറഞ്ഞു.

300 പേർ പങ്കെടുക്കുന്ന സെമിനാർ രാവിലെ 10 ന് ആരംഭിക്കും. രാവിലെ 9 മുതൽ സെമിനാറിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിക്കും.


സൂക്ഷ്‌മ ന്യൂനപക്ഷ വിഭാഗങ്ങൾക്കായുള്ള സെമിനാർ  ഫെബ്രുവരി 3 ന്

സംസ്ഥാനത്ത് ആദ്യമായി സൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങൾക്കായി സെമിനാർ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ.എ.എ. റഷീദ് പറഞ്ഞു.

സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ അധിവസിക്കുന്ന സൂക്ഷ്‌മ ന്യൂനപക്ഷങ്ങളായ ബുദ്ധ, ജൈന, സിഖ്, പാഴ്‌സി വിഭാഗങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന സെമിനാർ  ഫെബ്രുവരി 3 ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസിലെ ബാംക്വിറ്റ് ഹാളിൽ നടക്കും. സെമിനാർ കായിക, ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും.

കമ്മിഷൻ ചെയർമാൻ അഡ്വ. എ.എ. റഷീദ് അദ്ധ്യക്ഷത വഹിക്കുന്ന സെമിനാറിൽ സംസ്ഥാനത്തെ വിവിധ സൂക്ഷ്‌മ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. 100 സൂക്ഷ്മ ന്യൂനപക്ഷ അംഗങ്ങളാണ് സെമിനാറിൽ പങ്കെടുക്കുക.
സൂക്ഷ്മ ന്യൂനപക്ഷ വിഭാഗക്കാരെ മുഖ്യധാരയിലെത്തിക്കുവാനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനുമാണ് സെമിനാർ സംഘടിപ്പിക്കുന്നത്.

എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസ് എന്ന വാർത്ത സമ്മേളനത്തിൽ കമ്മിഷൻ അംഗം സൈഫുദ്ദീൻ ഹാജി, സെമിനാർ സംഘാടക സമിതി ഭാരവാഹികളായ വി.എച്ച്. അലിദാരിമി, കെ.എം. ലിയാക്കത്ത് അലിമാൻ, സി.എ. ഹൈദ്രൂസ് ഹാജി, പാസ്റ്റർ പി.ഡി.ഡിൽഫൻ, ഫാദർ ബേസിൽ എബ്രഹാം എന്നിവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം

കണ്ണൂർ പേരാവൂരില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.കല്ലേരിമലയിലാണ് സംഭവം. കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ പേരാവൂര്‍...

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി

ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍ തമിഴ്‌നാട് തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി.അഞ്ച് കുട്ടികളടക്കം ഏഴ് പേരാണ് മണ്ണിനടിയിലായത്. മണിക്കൂറുകള്‍ നീണ്ട...

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം:കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട്

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് എതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെല്‍...