കളർകോട് വാഹനാപകടം: മുൻപിലെ വാഹനത്തെ മറികടക്കുന്നതിനിടെ, കാർ ഓടിച്ച വിദ്യാർഥിയുടെ മൊഴി

അഞ്ചു മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായതു തൊട്ടുമുൻപിലെ വാഹനത്തെ മറികടക്കുന്നതിനിടെയാണെന്നു കാർ ഓടിച്ച വിദ്യാർഥിയുടെ മൊഴി. മുൻപിലുണ്ടായിരുന്ന കാറിനെ വലതുവശം വഴി മറികടക്കുമ്പോൾ ഉദ്ദേശിച്ച വേഗം കിട്ടിയില്ല. എതിർവശത്തു നിന്നു കെഎസ്ആർടിസി ബസ് വരുന്നതു കണ്ടു പെട്ടെന്നു ബ്രേക്ക് ചവിട്ടിയപ്പോൾ വാഹനം നിയന്ത്രണം വിട്ടു വലതുവശത്തേക്കു തെന്നിമാറിയാണു ബസിൽ ഇടിച്ചു കയറിയതെന്നും തൃപ്പൂണിത്തൂറ കണ്ണൻകുളങ്ങര സ്വദേശിയായ ഗൗരിശങ്കർ പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു.അതേസമയം അപകടത്തിനു തൊട്ടുമുൻപ് കെഎസ്ആർടിസിയെ മറികടന്നെത്തിയ കാറിന്റെ തീവ്രവെളിച്ചത്തിൽ ഗൗരീശങ്കറിന്റെ കാഴ്ച മറഞ്ഞിരിക്കാമെന്നാണു മോട്ടർ വാഹനവകുപ്പിന്റെ നിഗമനം.അപകടവുമായി ബന്ധപ്പെട്ടു റജിസ്റ്റർ ചെയ്ത കേസിൽ ഗൗരിശങ്കറിനെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.കെഎസ്ആർടിസി ബസ് ഡ്രൈവറെ പ്രതിയാക്കി ആദ്യം റജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കിയാണു പുതിയ റിപ്പോർട്ട്.

അപകടത്തിൽ പരുക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന 3പേരിൽ എടത്വ സ്വദേശി ആൽവിൻ ജോർജിനെ വിദഗ്ധചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിലാണു കൊണ്ടുപോയത്. കൊല്ലം പോരുവഴി കാർത്തിക വീട്ടിൽ ആനന്ദ് മനു, ചേർത്തല മണപ്പുറത്ത് വീട്ടിൽ കൃഷ്ണദേവ് എന്നിവരുടെ നില അൽപം മെച്ചപ്പെട്ടതോടെ വെന്റിലേറ്ററിൽ നിന്നു മാറ്റി.വാഹനമോടിച്ചിരുന്ന ഗൗരിശങ്കറും കൊല്ലം ചവറ വെളുത്തേടത്ത് മക്കത്തിൽ മുഹ്സിനും ചികിത്സയിൽ തുടരുന്നു.പരുക്കേറ്റില്ലെങ്കിലും കടുത്ത മാനസികാഘാതം നേരിട്ട തിരുവനന്തപുരം മരിയനാട് സ്വദേശി ഷെയ്ൻ ഡെൻസ്റ്റൺ ഇന്നലെ മാതാപിതാക്കൾക്കൊപ്പം വീട്ടിലേക്കു മടങ്ങി.തിങ്കളാഴ്ച രാത്രി അപകടത്തിൽപെട്ട വാഹനത്തിൽ ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥികളായ 11 പേരാണുണ്ടായിരുന്നത്.അപകടത്തിൽ മരിച്ച ആയുഷ് ഷാജിയുടെ സംസ്കാരം കാവാലം വടക്ക് നെല്ലൂർ വീട്ടുവളപ്പിൽ നടത്തി.

Leave a Reply

spot_img

Related articles

ആശുപത്രിയുടെ ലൈസൻസ് ജില്ലാ മെഡിക്കൽ ഓഫീസർ റദ്ദാക്കി

വയറിലെ കൊഴുപ്പ്നീക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയമായ യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തിൽ ആശുപത്രിയുടെ ലൈസൻസ് തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ റദ്ദാക്കി. ആരോഗ്യവകുപ്പിൻ്റെ വ്യവസ്ഥകൾ പാലിക്കാഞ്ഞതിനാണ് ആക്കുളം...

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം മാറ്റിയ സംഭവം; അന്വേഷണം ജീവനക്കാരിലേക്ക്

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം മാറ്റിയ സംഭവത്തിൽ അന്വേഷണം ജീവനക്കാരിലേക്ക്. സ്ട്രോങ്റൂമിൽ സൂക്ഷിച്ചിരുന്ന 13 പവൻ സ്വർണമാണ് മണലിൽ കണ്ടെത്തിയത്.ഇതിൽ സംശയിക്കുന്ന 8...

പാതിവില തട്ടിപ്പ് കേസ്, മുഖ്യപ്രതി കെ എൻ ആനന്ദ്കുമാർ നൽകിയ ഹർജി ഇന്ന് ഹൈക്കോടതിയിൽ

പാതിവില തട്ടിപ്പ് കേസിൽ മുഖ്യപ്രതി കെ എൻ ആനന്ദ്കുമാർ നൽകിയ ഹർജി ഇന്ന് ഹൈക്കോടതിയിൽ. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും ഒരുമിച്ച്...

കാട്ടാനയാക്രമണത്തിൽ വീട് തകർന്നു; ഒരാൾക്ക് പരിക്ക്

മലയാറ്റൂർ ഇല്ലിത്തോട്ടിൽ കാട്ടാനയാക്രമണത്തിൽ വീട് തകർന്നു; ഒരാൾക്ക് പരിക്ക്.മലയാറ്റൂർ ഇല്ലിത്തോട് വാട്ടർടാങ്ക് റോഡിൽ താമസിക്കുന്ന പുലയരുകുടി വീട്ടിൽ ശശീന്ദ്രന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്....