ഇഡ്ഡലി

ആവിയില്‍ വെച്ചുണ്ടാക്കുന്ന വെളുത്തനിറത്തില്‍ വട്ടത്തിലുള്ള ഇഡ്ഡലി തികച്ചും ദക്ഷിണേന്ത്യന്‍ പലഹാരമാണെന്ന് ചരിത്രരേഖകള്‍ പറയുന്നു. മലേഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, ബര്‍മ്മ തുടങ്ങിയ രാജ്യങ്ങളിലുള്ളവരും പ്രാതലിനായി ഇഡ്ഡലി കഴിക്കുന്നവരാണ്. തേങ്ങാചട്ണിയും ചമ്മന്തിപ്പൊടിയും സാമ്പാറുമാണ് ഇഡ്ഡലിയുടെ കറികള്‍. ഓരോ ഇഡ്ഡലിയിലും ഏതാണ്ട് 40 കലോറിയുണ്ടാകും. ഇഡ്ഡലിയില്‍ കൊഴുപ്പില്ല, പ്രോട്ടീനുണ്ട്, ഫൈബറുണ്ട്, കാര്‍ബോഹൈഡ്രേറ്റുണ്ട്. കൂടാതെ ഇരുമ്പ്, കാല്‍സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ എ തുടങ്ങിയവയും ചെറിയ അളവിലുണ്ട്. സാമ്പാറില്‍ കുതിര്‍ത്ത സാമ്പാര്‍ ഇഡ്ഡലി, രസത്തില്‍ ഇട്ട രസഇഡ്ഡലി, റവഇഡ്ഡലി, ആന്ധ്രയിലെ നെയ്ഇഡ്ഡലി, ഉലുവഇഡ്ഡലി തുടങ്ങി ഇഡ്ഡലികളും പലതരം. കേരളത്തിലെ പാലക്കാട് ജില്ലയിലെ രാമശ്ശേരി എന്ന ഗ്രാമം ഇഡ്ഡലിക്ക് പേരുകേട്ടതാണ്. വിറകടുപ്പില്‍ പാകം ചെയ്യുന്ന ഈ ഇഡ്ഡലിക്ക് ഒരു പ്രത്യേക രുചിയാണ്. വിദേശികള്‍ പോലും രാമശ്ശേരി ഇഡ്ഡലിയുടെ ആസ്വാദകരാണ്.

Leave a Reply

spot_img

Related articles

2023ലെ ആന്റിബയോഗ്രാം കേരളം പുറത്തിറക്കി

തിരുവനന്തപുരം: കേരളത്തിലെ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എഎംആര്‍) തോത് വിലയിരുത്താനും അതിനനുസരിച്ച് ആന്റി മൈക്രോബ്രിയല്‍ റെസിസ്റ്റന്‍സ് പ്രതിരോധിക്കാനും പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനുമായി 2023ലെ ആന്റിബയോഗ്രാം (എഎംആര്‍...

എറണാകുളം ജനറല്‍ ആശുപത്രിക്ക് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ലൈസൻസ്; രാജ്യത്ത് ആദ്യം

എറണാകുളം ജനറല്‍ ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാകുന്നു.രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നത്.ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള...

കണ്ണൂരിൽ 5 വയസുകാരൻ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ

**കണ്ണൂരിലെ ചെറുപുഴയിൽ അഞ്ചുവയസുകാരനെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി. അതിഥി തൊഴിലാളികളായ സ്വർണ്ണ- മണി ദമ്പതികളുടെ മകൻ വിവേക് മുർമു ആണ്...

വടക്കൻ ജില്ലകളിൽ തിങ്കളാഴ്ച റെഡ് അലേർട്ട് പ്രഖ്യാപിച്ചു

അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ തിങ്കളാഴ്ച കണ്ണൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള...