അന്താരാഷ്ട്ര മണൽ ശിൽപ ചാമ്പ്യൻഷിപ്പിൽ സുദർശൻ സ്വർണം നേടി

ഇന്ത്യയിലെ പ്രശസ്ത മണൽ ശിൽപ കലാകാരനായ സുദർശൻ പട്നായിക്ക് ജൂലൈ 12 ന് റഷ്യയിൽ നടന്ന ഒരു അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിൽ ഗോൾഡൻ സാൻഡ് മാസ്റ്റർ അവാർഡ് നേടി. ജൂലൈ 4 മുതൽ 12 വരെ സെൻ്റ് പീറ്റേഴ്‌സ്ബർഗിൽ പീറ്റർ ആൻഡ് പോൾ കോട്ടയിലാണ് അന്താരാഷ്ട്ര മണൽ ശിൽപ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. ലോകത്തിലെ 21 മാസ്റ്റർ ശിൽപികൾ പരിപാടിയിൽ പങ്കെടുത്തു.

ഒഡീഷയിലെ പുരിയിൽ നിന്നുള്ള മണൽ ശിൽപ്പിയാണ് സുദർശൻ പട്‌നായിക്. ചാമ്പ്യൻഷിപ്പിലെ വിജയത്തിൽ മോസ്‌കോയിലെ ഇന്ത്യൻ എംബസി പട്‌നായിക്കിനെ അഭിനന്ദിച്ചു.

പത്മശ്രീ പുരസ്കാര ജേതാവായ പട്‌നായിക് ലോകമെമ്പാടുമുള്ള 65-ലധികം അന്താരാഷ്ട്ര സാൻഡ് ആർട്ട് ചാമ്പ്യൻഷിപ്പുകളിലും ഉത്സവങ്ങളിലും പങ്കെടുക്കുകയും അംഗീകാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...