നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാരായ കെ സുധാകരനും, അടൂർ പ്രകാശും മത്സരിച്ചേക്കും. കെ സുധാകരൻ കണ്ണൂരും, അടൂർ പ്രകാശ് കോന്നിയിലും ആവും യുഡിഎഫ് സ്ഥാനാർത്ഥികളായി മത്സരിക്കുക.ഇവർ 2 പേർക്കും മത്സരിക്കാൻ ഹൈക്കമാൻ്റ് അനുമതി നൽകിയതായി റിപ്പോർട്ട് .
എംപിമാർ മത്സരിക്കേണ്ട എന്നാണ് ഹൈക്കമാൻ്റ് തീരുമാനിച്ചിരുന്നത് എങ്കിലും സുധാകരൻ്റെ കടുംപിടുത്തത്തിന് അവസാനം വഴങ്ങുകയായിരുന്നു.സ്ഥാനാർത്ഥി നിർണയം ഇനിയും താമസിച്ചാൽ അത് എതിർ മുന്നണികൾ മുതലെടുക്കുമെന്ന തിരിച്ചറിവ് നേതാക്കൾക്കുണ്ട്.സീറ്റ് നിർണയത്തിലെ തർക്കങ്ങൾ പൊട്ടിതെറിയിലേക്ക് വന്നാൽ നിലവിൽ യുഡിഎഫിനുള്ള സാധ്യതകൾക്ക് മങ്ങലേക്കും എന്നു അവർ ഭയപ്പെടുന്നു. അതിനാൽ ഇന്നു തന്നെ എല്ലാ സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു പ്രചരണം കൊഴുപ്പിക്കാനാണ് യു ഡി എഫ് ശ്രമിക്കുന്നത്.

