കോൺഗ്രസിൻ്റെ ആദ്യഘട്ട സ്ഥാനാർഥിപട്ടിക പുറത്തുവന്നതിന് പിന്നാലെ കടുത്ത അതൃപ്‌തിയിൽ സുധാകരൻ

കോൺഗ്രസിൻ്റെ ആദ്യഘട്ട സ്ഥാനാർഥിപട്ടിക പുറത്തുവന്നതിന് പിന്നാലെ കടുത്ത അതൃപ്‌തിയിൽ സുധാകരൻ.കണ്ണൂർ സീറ്റിനെ ചൊല്ലി പാർട്ടിക്കുള്ളിൽ കലാപക്കൊടി ഉയർത്തിയ അദ്ദേഹത്തെ അനുനയിപ്പിക്കാൻ ഇതുവരെ കോൺഗ്രസ് നേതൃത്വത്തിനായിട്ടില്ല. ഈ സാഹചര്യത്തിൽ സുധാകരൻ ബുധനാഴ്ച ഡൽഹിയിൽ മാധ്യമങ്ങളെ കാണുമെന്നാണ് വിവരം.
കണ്ണൂരിലെ സീറ്റ് ചർച്ചയിൽ തന്നെ ഉൾപ്പെടുത്തിയില്ലെന്ന പരാതിയും സുധാകരൻ ഉന്നയിക്കുന്നുണ്ട്ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയിൽ കണ്ണൂർ മണ്ഡലം ഉൾപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.ഇന്ന് കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നുണ്ട്. പ്രശ്നങ്ങൾക്ക് പരിഹാരമായില്ല എങ്കിൽ ഒന്നുകിൽ ഇതിന് തൊട്ടുമുമ്പോ അല്ലെങ്കിൽ ശേഷമോ മാധ്യമങ്ങളെ കാണുമെന്നാണ് കരുതുന്നത്.

Leave a Reply

spot_img

Related articles

സുധാകരനും, പ്രകാശും മത്സരിക്കും; ഹൈക്കമാൻ്റ് അനുമതി നൽകിയതായി സൂചന

നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാരായ കെ സുധാകരനും, അടൂർ പ്രകാശും മത്സരിച്ചേക്കും. കെ സുധാകരൻ കണ്ണൂരും, അടൂർ പ്രകാശ് കോന്നിയിലും ആവും യുഡിഎഫ് സ്ഥാനാർത്ഥികളായി മത്സരിക്കുക.ഇവർ...

ഏറ്റുമാനൂരിൽ വാഴയ്ക്കൻ എന്ന് സൂചന; കാഞ്ഞിരപ്പള്ളിയിൽ നാട്ടകം സുരേഷ്

നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ മത്സരചിത്രം തെളിയുന്നു.കോൺഗ്രസ് മത്സരിക്കുന്ന ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികളെ ഇന്ന് വൈകിട്ടോടു കൂടി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.ഏറ്റുമാനൂരിൽ മന്ത്രി...

കെപിസിസി അധ്യക്ഷ ചുമതല വീണ്ടും കെ സുധാരകന് നല്‍കാൻ സാധ്യത

കെപിസിസി അധ്യക്ഷ ചുമതല വീണ്ടും കെ സുധാരകന് നല്‍കാൻ സാധ്യത.സണ്ണി ജോസഫ് പേരാവൂരില്‍ മത്സരിക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തെ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്തു നിന്നും...

ബിജെപിയിലും സീറ്റ് തർക്കം തുടരുന്നു; കുമ്മനം രാജശേഖരൻ, പി എസ് ശ്രീധരൻ പിള്ള അടക്കമുള്ളവർക്ക് ഇനിയും സീറ്റായില്ല

സീറ്റ് വിഭജനത്തിൻ ബിജെപിയിലും തർക്കം തുടരുന്നു. മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, പി എസ് ശ്രീധരൻ പിള്ള അടക്കമുള്ളവർക്ക് ഇനിയും സീറ്റായില്ല.ചെങ്ങന്നൂരില്‍ എം വി...