സൂര്യാഘാതം

സൂര്യനില്‍ നിന്നുള്ള വികിരണങ്ങളേറ്റ് ശരീരകോശങ്ങള്‍ നശിക്കുന്ന പ്രതിഭാസമാണ് സൂര്യാഘാതം. സൂര്യരശ്മികളിലെ അള്‍ട്രാവയലറ്റ് കിരണങ്ങളാണ് ഇതിനു കാരണം. കഠിനമായ വെയിലത്ത് അധികനേരം ജോലി ചെയ്യുന്നവര്‍ക്കാണ് സൂര്യാഘാതമേല്‍ക്കാറുള്ളത്. താങ്ങാന്‍ പറ്റാത്ത അമിതമായ ചൂടിനെത്തുടര്‍ന്നുണ്ടാകുന്ന ഗുരുതരപ്രശ്നമാണിത്. കുട്ടികളിലും മുതിര്‍ന്നവരിലും ഇത് സംഭവിക്കാം. കഠിനമായ വെയിലേറ്റാല്‍ ശരീരത്തിലെ ചൂട് കൂടും. തലച്ചോറ്, കരള്‍, വൃക്ക, ശ്വാസകോശം, ഹൃദയം എന്നിവയെപ്പോലും ഈ ചൂട് സാരമായി ബാധിക്കും. അബോധാവസ്ഥയും ഉണ്ടാകാം. ശരീരത്തില്‍ പൊള്ളലുമേല്‍ക്കാം. പൊള്ളലേറ്റ ഭാഗത്തിന് ചുവപ്പ് നിറമായിരിക്കും. വേദനയും അനുഭവപ്പെടാം. ചിലപ്പോള്‍ തൊലി വിണ്ടുകീറുകയും ചെയ്യും.
അടുത്ത കാലത്തായി സൂര്യന്‍റെ ചൂട് അസഹനീയമാംവിധം വര്‍ദ്ധിച്ചിട്ടുണ്ട്. ഇതിനു പ്രധാന കാരണം ഓസോണ്‍പാളിയിലുണ്ടായ വിള്ളലാണ്. സൂര്യന്‍റെ അള്‍ട്രാവയലറ്റ് രശ്മികളുടെ അപകടകരമായ ആഘാതത്തെ കുറയ്ക്കുന്നത് ഓസോണ്‍പാളിയാണ്. അപകടകരങ്ങളായ കിരണങ്ങളെ ഭൂമിയില്‍ പതിക്കാതെ ആഗിരണം ചെയ്യുന്നത് ഓസോണ്‍പാളിയാണ്. എയര്‍കണ്ടീഷനറുകള്‍, റഫ്രിജറേറ്റര്‍, ഫ്രീസര്‍ തുടങ്ങിയവയില്‍ ഉപയോഗിക്കുന്ന ക്ലോറോഫ്ളൂറോകാര്‍ബണുകള്‍, ഹൈഡ്രോക്ലോറോഫ്ളൂറോകാര്‍ബണുകള്‍ (പ്രധാനമായും ക്ലോറിന്‍, ബ്രോമിന്‍ തുടങ്ങിയ വാതകങ്ങള്‍) എന്നിവയാണ് പ്രധാനമായും ഓസോണ്‍പാളിയില്‍ ദ്വാരമുണ്ടാക്കുന്നത്. ഈ വാതകങ്ങള്‍ അന്തരീക്ഷത്തില്‍ വളരെക്കാലം തങ്ങിനില്‍ക്കാറുണ്ട്. ഇത്തരത്തില്‍ ഓസോണ്‍പാളിക്ക് കൂടതല്‍ ക്ഷതമേല്‍പ്പിക്കാന്‍ ഈ വാതകങ്ങള്‍ക്ക് സാധിക്കും. വേനല്‍ക്കാലത്ത് കോട്ടണ്‍വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്. ധാരാളം വെള്ളം കുടിക്കണം. പഴം, സാലഡ് ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കണം. പുറത്തുപോകുമ്പോള്‍ കുട ചൂടണം.

Leave a Reply

spot_img

Related articles

ഈദുൽ അദ്ഹ ചരിത്രം

ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ. ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...

വലിയ പെരുന്നാളിന് എളുപ്പത്തിൽ തയ്യാറാക്കാം ചട്ടിപ്പത്തിരി

വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...

കൺമണിക്ക് എന്തു കൊടുക്കണം?

ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...

ക്ലിയോപാട്ര കുളിച്ചിരുന്നത് കഴുതപ്പാലിൽ!

ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്ര തൻ്റെ സൗന്ദര്യവും ചർമ്മത്തിൻ്റെ യൗവനവും കാത്തുസൂക്ഷിച്ചത് കഴുതപ്പാലിൽ കുളിച്ചിട്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ദിവസേനയുള്ള പരിചരണത്തിന് 700 കഴുതകളെ ആവശ്യമായിരുന്നു. സമീപകാല ശാസ്ത്രീയ പഠനങ്ങൾ അനുസരിച്ച്...