സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു.27 വർഷത്തെ ഔദ്യോഗിക ജീവിതത്തിനാണ് അറുപതുകാരിയായ സുനിത ഇതോടെ വിരാമമിടുന്നത്.മൂന്ന് തവണയായി രാജ്യാന്തര ബഹിരാകാശ യാത്ര നടത്തിയ സുനിത, ബഹിരാകാശത്ത് ഏറ്റവുമധികം സമയം ചെലവഴിച്ച രണ്ടാമത്തെ നാസ സഞ്ചാരി എന്ന റെക്കോർഡുമായാണ് പടിയിറങ്ങുന്നത്. 608 ദിവസമാണ് ഇവർ ബഹിരാകാശത്ത് കഴിഞ്ഞത്.

