സുരേഷ്‌ഗോപി പെട്രോളിയം സഹമന്ത്രിയായി ചുമതലയേറ്റു

സുരേഷ്‌ഗോപി പെട്രോളിയം സഹമന്ത്രിയായി ചുമതലയേറ്റു.

രാവിലെ 9.30 യോടെ ഓഫീസില്‍ എത്തിയ അദ്ദേഹത്തെ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്വീകരിച്ചിരുത്തി.


പ്രധാനമന്ത്രി ഏല്‍പ്പിച്ചിരിക്കുന്നത് സുപ്രധാന ചുമതലയാണെന്നും താന്‍ ഒരു യുകെജി സ്റ്റുഡന്റിന്റെ തലത്തിലാണ് ഇപ്പോഴുള്ളതെന്നും പറഞ്ഞു.

ശാസ്ത്രിഭവനിലെ മന്ത്രാലയത്തിന്റെ ഓഫിസില്‍ എത്തിയ അദ്ദേഹം ഗൗരവമുള്ള വകുപ്പാണ് പ്രധാനമന്ത്രി തന്നെ ഏല്‍പ്പിച്ചിരിക്കുന്നതെന്നും പെട്രോളിയം മന്ത്രിയും പ്രധാനമന്ത്രിയും വകുപ്പിലെ മുതിര്‍ന്ന പാനലിലുള്ളവരും ഉള്‍പ്പെടെയുള്ളവരുമായി ചേര്‍ന്ന് തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും വ്യക്തമാക്കി.

കേരളത്തിലെയും തൃശൂരിലെയും ജനങ്ങള്‍ക്ക് സുരേഷ്‌ഗോപി നന്ദി രേഖപ്പെടുത്തി.

പെട്രോളിയം പ്രകൃതിവാതകത്തിനും പുറമേ ടൂറിസം വകുപ്പും ഏല്‍പ്പിച്ചിരിക്കുന്ന സുരേഷ്‌ഗോപി ഉടന്‍ ടൂറിസം മന്ത്രായലത്തിലൂം എത്തി ചുമതലയേല്‍ക്കും.

ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. കേരളത്തെ സംബന്ധിച്ച്‌ പെട്രോള്‍ ആവശ്യമുള്ളതും ടൂറിസം സാധ്യതയുള്ളതുമായ സംസ്ഥാനവുമാണ്.

കൊച്ചി കേന്ദ്രീകരിച്ച്‌ പെട്രോളുമായി ബന്ധപ്പെട്ട കാര്യം ചെയ്യും. ടൂറിസം മന്ത്രി എന്ന നിലയില്‍ പൂരം അടുത്ത വര്‍ഷം ഇതുവരെ കാണാന്‍ കഴിയാത്ത രീതിയില്‍ നടത്തും.

ഇതുവരെ കണ്ടെത്താത്ത ടൂറിസം മേഖലകള്‍ കണ്ടെത്തുമെന്നും പറഞ്ഞു.
സുരേഷ്ഗോപി ഡല്‍ഹിയില്‍ നിന്നും ഇന്നു തന്നെ സംസ്ഥാനത്തേക്ക് മടങ്ങും

. കേന്ദ്രമന്ത്രിയായി ആദ്യ പരിപാടി അദ്ദേഹത്തിന് കണ്ണൂരിലാണ്

Leave a Reply

spot_img

Related articles

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നിരിക്കെ അതിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ചയാകും. സ്ഥാനാര്‍ഥിയെ സംബന്ധിച്ചും പ്രാഥമിക...

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു.ഇടത് അംഗത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസിന് സ്വന്തം ചെയർമാനെ വിജയിപ്പിക്കാൻ കഴിഞ്ഞത്.ഡിസിസി ജനറൽ സെക്രട്ടറി നൈനാൻ സി...

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി എൻ ഡി എ സഖ്യം വിട്ടു

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർ എൽ ജെ പി) എൻ ഡി എ...

കെ കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറി

കെ കെ രാഗേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കയുടെ നേതൃത്വത്തിൽ നടന്ന ജില്ലാ കമ്മിറ്റിയോഗത്തിലാന് തീരുമാനം.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി...